Responsive Ad

കേരളത്തിൽ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

തിരുവനന്തപുരം
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു
890 സ്ഥാനാര്‍ത്ഥികള്‍
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ 140 മണ്ഡലങ്ങളിലായി ആകെ 890 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
കഴിഞ്ഞ 2021-ലെ തെരഞ്ഞെടുപ്പില്‍ 957 സ്ഥാനാര്‍ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ഇത്തവണ സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ 67 പേരുടെ കുറവുണ്ട്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 985 പേരാണ് യോഗ്യത നേടിയിരുന്നത് എങ്കിലും, അവസാന ദിവസം 95 പേര്‍ പത്രിക പിന്‍വലിച്ചു.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിലാണ് (13 പേര്‍) കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍. ചവറ, കായംകുളം, നാട്ടിക, കോങ്ങാട്, മാനന്തവാടി എന്നീ മണ്ഡലങ്ങളിലാണ് ഏറ്റവും കുറഞ്ഞ സ്ഥാനാര്‍ഥികള്‍. മൂന്ന് പേര്‍ വീതം മാത്രമാണ് മത്സരരംഗത്തുള്ളത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍