Responsive Ad

യുദ്ധക്കെടുതികളിൽ വേദനിച്ച് പോപ്പ്

ഇസ്രയേലും അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ പിടഞ്ഞുവീഴുന്ന നിഷ്‌കളങ്കരായ കുട്ടികളുടെയും നിരപരാധികളുടെയും ഓർമ പുതുക്കി മാർപാപ്പ. ലബനാനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുസ്ലിം ബാലന്റെ ചിത്രം മാധ്യമപ്രവർത്തകർക്ക് നേരെ ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം യുദ്ധവിരുദ്ധ നിലപാട് ആവർത്തിച്ചത്.

'ഞാനൊരു ഇടയനാണ്, എനിക്ക് ഒരിക്കലും യുദ്ധത്തെ അനുകൂലിക്കാനാവില്ല. നോക്കൂ, ഈ ചിത്രം... ഇവൻ ഒരു ലബനീസ് മുസ്ലിം ബാലനാണ്. കഴിഞ്ഞ നവംബറിൽ ഞാൻ ലബനാൻ സന്ദർശിച്ചപ്പോൾ 'വെൽക്കം പോപ്പ് ലിയോ' എന്ന പ്ലക്കാർഡുമായി എന്നെ സ്വീകരിക്കാൻ നിന്നവനാണിവൻ. എന്നാൽ, ഈ യുദ്ധം അവനെയും കൊന്നുകളഞ്ഞു,' വികാരാധീനനായി മാർപാപ്പ പറഞ്ഞു.

യുദ്ധം കേവലം രാഷ്ട്രീയമല്ലെന്നും അത് ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളെയാണ് ഇല്ലാതാക്കുന്നതെന്നും മാർപാപ്പ ഓർമിപ്പിച്ചു. ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലെ 11 ദിവസത്തെ പര്യടനം കഴിഞ്ഞ് റോമിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുദ്ധത്തിൽ മരിക്കുന്നവരിൽ ഭൂരിഭാഗവും നിരപരാധികളാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍