ഇനി സംയമനം ഇല്ലെന്ന് ഇറാൻ
അമേരിക്കയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാനിയൻ നിയമനിർമ്മാതാവ് ഇബ്രാഹിം റെസായി. “ഇന്ന് മുതൽ ടെഹ്റാന്റെ സംയമനം അവസാനിച്ചു”െന്നും, ഇറാനിയൻ കപ്പലുകൾക്കെതിരായ ഏതൊരു ആക്രമണത്തിനും അമേരിക്കൻ കപ്പലുകളെയും സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ നടപടികൾ അവരുടെ തന്നെ താൽപ്പര്യങ്ങൾക്ക് തിരിച്ചടിയാകുകയാണെന്നും, “അവർ വീണുകിടക്കുന്ന ചെളിക്കുണ്ടിൽ കൂടുതൽ ആഴത്തിൽ മുങ്ങാതിരിക്കുന്നതാണ് നല്ലത്” എന്നും റെസായി മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന യു.എസ്-ഇറാൻ സംഘർഷത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇറാന്‍-യുഎസ് തമ്മിലുള്ള സംഘർഷം കഴിഞ്ഞ ദിവസങ്ങളിലായി കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ സൈനിക നീക്കങ്ങൾ ശക്തമായ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും പരസ്പരം കടുത്ത മുന്നറിയിപ്പുകളാണ് നൽകുന്നത്.
ഇറാനിയൻ കപ്പലുകൾക്കും താൽപ്പര്യങ്ങൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് “നിർണായകവും ശക്തവുമായ” മറുപടി ഉണ്ടാകുമെന്ന് റെസായി ആവർത്തിച്ചു. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ കൂടുതൽ വഷളാകുമോയെന്ന ആശങ്കയും ഇതിനിടെ ശക്തമാകുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍