കേരളത്തിന് പുതു നേതൃത്വം
തിരുവനന്തപുരം : യുവത്വവും പരിചയ സമ്പത്തും ഒത്തിണങ്ങിയ വി.ഡി സതീശന്‍ മന്ത്രിസഭ ചുമതല ഏറ്റു. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രത്യേക വേദിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സത്യവാജകം ചൊല്ലിക്കൊടുത്തു. യു.ഡി.എഫിന്റെ സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും പോലെ തന്നെ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഐക്യത്തോടെയും ചടുതലയോടെയും പ്രഖ്യാപിക്കപ്പെട്ട മന്ത്രിസഭക്ക് സാമൂഹ്യ, രാഷ്ട്രീയ ഘടകങ്ങളും പ്രാദേശിക പ്രാധിനിത്യവുമെല്ലാം സമജ്ജസമായി സമ്മേളിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. പുതിയൊരു കേരളത്തെ സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധമായ യു.ഡി.എഫ് അതിനുതകുന്ന സംഘത്തെതന്നെയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന പ്രതിയിലാണ് ജനങ്ങൾ. രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, എ.പി. അനില്‍ കുമാര്‍, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ടി. സിദ്ദിഖ്, എം. ലിജു,കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവർ കോൺഗ്രസിന്റെ പ്രതിനിധികളായി മന്ത്രിമാരായി.
. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്‍, കെ.എം. ഷാജി, വി.ഇ. അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് ലീഗിന്റെ മന്ത്രിമാര്‍. കേരള കോണ്‍ഗ്രസില്‍ നിന്ന് മോന്‍സ് ജോസഫ് മന്ത്രിയായി. ആര്‍.എസ്.പിയില്‍ നിന്ന് ഷിബു ബേബി ജോണും സി.എം.പിയിലെ സി.പി. ജോണും കേരള കോൺഗ്രസ് ജേക്കബിലെ അനൂപ് ജേക്കബും മന്ത്രിമാരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍