കന്നാസിൽ പെട്രോൾ വാങ്ങിയത് സോന, ദൃശ്യങ്ങൾ പുറത്ത്; വഴിത്തിരിവ്
കോഴിക്കോട്: ചെറുപ്പണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച ആ കേസിൽ വഴിത്തിരിവ്. മരിച്ച സോന പമ്പിൽ നിന്ന് കണ്ണാസിൽ പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടം നടന്ന ദിവസം വൈകുന്നേരമാണ് സോന ഈ പെട്രോൾ വാങ്ങിപ്പോകുന്നത്.
സോന പെട്രോൾ പമ്പിൽ എത്തുന്നതും പെട്രോൾ പമ്പിലെത്തി പെട്രോൾ വാങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. എന്തിനാണ് സോന കാർ യാത്ര ചെയ്യുന്നതിനിടയിൽ ഇങ്ങനെ പെട്രോൾ പമ്പിൽ പോയി തന്നെ പെട്രോൾ വാങ്ങിയത് എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ആ സമയത്ത് ദൃശ്യങ്ങളിൽ സോനയെ മാത്രമേ നമുക്ക് കാണാൻ സാധിക്കുകയുള്ളൂ, ആ കുടുംബത്തിൽ വേറെ ആരുമില്ല. സോന പെട്രോൾ വാങ്ങിയതിനു ശേഷം ആ കണ്ണാസുമായിട്ട് നടന്നു വരുന്ന ദൃശ്യങ്ങളും കാണാം.
അപകടം നടന്ന ദിവസം വൈകുന്നേരമാണ് സോന ദാ നടന്നു പോകുന്നു. പെട്രോൾ വാങ്ങിയതിനു ശേഷം സോന നടന്നു പോകുന്നതാണ് ആ ദൃശ്യങ്ങളിൽ കാണുന്നത്. ആ സമയത്ത് സോനയോടൊപ്പം മറ്റാരും ഉണ്ടായിരുന്നില്ല. തീപിടിച്ച കാറിനകത്ത് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു.
ഏതായാലും ഒരു കാര്യം ഉറപ്പിക്കാം, കാറിന് തീപിടിച്ചത് ഷോർട്ട് സർക്യൂട്ടിലൂടെയല്ല. ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതുപോലെ തന്നെ പെട്രോൾ കത്തിയതാണെന്ന നിഗമനത്തിലേക്ക് എത്താൻ കാരണം ക്യാനിന്റെ ഒരു അടപ്പ് കാറിനുള്ളിൽ നിന്ന് പോലീസിന് ലഭിക്കുകയും ചെയ്തിരുന്നു. അതായത്, ഈ സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് ഈ അപകടം ഉണ്ടായ വെള്ളിയാഴ്ച, ഈ കഴിഞ്ഞ 15-ാം തീയതി വൈകിട്ട് 7:30-യ്ക്കാണ് നടുവണ്ണൂരിലുള്ള ഒരു പെട്രോൾ പമ്പിലേക്ക് സോന ഒരു സഞ്ചിക്കകത്ത് ക്യാനുമായി നടന്നു വരുന്നത്. അവിടെനിന്ന് പെട്രോൾ ആ ക്യാനിനകത്ത് നിറയെ വാങ്ങുന്നു, തിരിച്ചു പോകുന്നതാണ് ആ ദൃശ്യങ്ങളിലുള്ളത്. പോലീസ് ആ ദൃശ്യങ്ങൾ വെച്ചുകൊണ്ട് വീട്ടുകാരുടെ മൊഴിയെടുത്തിട്ടുണ്ട്. വീട്ടുകാർ സോന തന്നെയാണെന്ന് സ്ഥിരീകരിക്കുകയും മൊഴി നൽകുകയും ചെയ്തിട്ടുണ്ട്.
പിന്നെ, എന്തിനാണ് സോന ഒറ്റയ്ക്ക് വന്ന് പെട്രോൾ വാങ്ങിയത്?
ഇനി ഭർത്താവിന്റെ നിർദ്ദേശപ്രകാരം വാങ്ങിയതാണോ അല്ലെങ്കിൽ ഒറ്റയ്ക്ക് വന്ന് വാങ്ങിപ്പോയതാണോ തുടങ്ങിയ കാര്യങ്ങൾക്കുള്ള ഉത്തരമാണ് ലഭിക്കേണ്ടത്.
ഏതായാലും പിൻസീറ്റിലാണ് സോന ഇരുന്നത്. ഈ പെട്രോൾ ക്യാൻ തന്നെയായിരിക്കാം ആ കാറിനകത്ത് തീപിടിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അത് ഫോറൻസിക് പരിശോധനാ ഫലം വന്നാൽ മാത്രമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ. ആ പെട്രോൾ ക്യാനിന് എങ്ങനെ തീപിടിച്ചു? തീ കൊളുത്തിയതാണോ അതോ തീ പിടിച്ചതാണോ? ഈ ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. അങ്ങനെയാണെങ്കിൽ എന്തിന് ഇങ്ങനെ സംഭവിച്ചു എന്നൊരു ചോദ്യത്തിന് കൂടി ഉത്തരം ലഭിക്കേണ്ടതുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍