നന്മനിറഞ്ഞ ഷാജിക്ക് അഭിനന്ദന പ്രവാഹം
തൃപ്പൂണിത്തുറ: ബസിനടിയിലേക്ക് വീണ് വസ്ത്രം പൂർണമായും കീറിപ്പോയ യുവതിക്ക് ഉടുമുണ്ടഴിച്ച് നൽകി ചായവിൽപ്പനക്കാരൻ. സൈക്കിളിൽ ചായ വിൽക്കുന്ന മരട്ടിപ്പറമ്പിൽ ഷാജിയാണ് കൃത്യസമയത്ത് രക്ഷകനായി എത്തിയത്. തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.
അബദ്ധത്തിൽ ബസിനടിയിലേക്ക് വീണ സ്ത്രീ മീറ്ററുകളോളം അതേ നിലയിൽ വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. തുടർന്നാണ് വസ്ത്രം പൂർണമായും കീറിപ്പോയത്. ഇവരെ ബസിനടിയിൽ നിന്ന് രക്ഷപ്പെടുത്തിയ ഉടൻ തന്നെ ഷാജി ഉടുമുണ്ട് അഴിച്ച് നൽകുകയായിരുന്നു.പിന്നീട് അടുത്തുള്ള കടയിൽ നിന്ന് ഷാജി മറ്റൊരു മുണ്ട് വാങ്ങിയുടുത്തു. അപകടം സംഭവിച്ച സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യസമയത്ത് സഹായവുമായി എത്തിയ ഷാജിയെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍