Responsive Ad

കല്ലറയിൽ ദുരൂഹ വസ്തു


കണ്ണൂർ : കല്ലറയ്ക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹമെന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തി. കണ്ണൂർ വാണിയമ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലാണ് സംഭവം. ഒരു കല്ലറയിൽ ഒരേസമയം രണ്ട് മൃതദേഹങ്ങൾ ഉണ്ടോ എന്ന സംശയമാണ് ദുരൂഹതയ്ക്ക് വഴിമാറിയിരിക്കുന്നത്. കഴിഞ്ഞ ആറ് ദിവസം മുൻപ് പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിൽ പുതിയൊരു മൃതദേഹം സംസ്‌കരിക്കുന്നതിനായി വികാരിയും കൈക്കാരന്മാരും ചേർന്ന് കല്ലറ തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പോലീസ് അന്വേഷണം തുടങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍