പീഡന കേസിൽ അറസ്റ്റിലായ അധ്യാപികക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ
ആറു വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച് അധ്യാപിക. കേസിൽ നേരത്തെ അറസ്റ്ററ്റിലായ അധ്യാപികയ്ക്ക് എതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങളാണ് ഉയരുന്നത്. അധ്യാപികയ്ക്ക് ഓൺലി ഫാൻസ് അക്കൗണ്ടുള്ള കാര്യം വിദ്യാർഥികൾ അറിഞ്ഞതായും തുടർന്ന് മികച്ച ഗ്രേഡിനായി ബ്ലാക്ക് മെയിൽ ചെയ്തതായും സെർച്ച് വാറണ്ടിലുണ്ട്. യു.എസിലെ ജോർജിയയിലെ ഡഗ്ലസ് വില്ലെയിലുള്ള അലക്സാണ്ടർ ഹൈസ്കൂളിലെ അധ്യാപികയായ മാരിസ് നിക്കോൾസാണ് കേസിലെ പ്രതി.
പ്രതി പീഡിപ്പിക്കുന്ന വിഡിയോ ചിത്രീകരിച്ച് ഇത് വിദ്യാർഥികൾക്ക് അയച്ചു നൽകി. വിദ്യാർഥികൾക്ക് അശ്ലീല മെസേജ് അയച്ചു എന്നിങ്ങനെയാണ് സെർച്ച് വാറണ്ടിലെ വിവരങ്ങൾ. ക്ലാസിലെ ശുചിമുറിയിലും നിർത്തിയിട്ടിരുന്ന വാഹനത്തിലുമാണ് പീഡനം നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍