Responsive Ad

സ്കൂൾ വിദ്യാർഥിനികൾക്ക് പീഡനം: രണ്ട് പേർ പിടിയിൽ

ഇടുക്കി: മൂന്നാറിൽ സ്കൂൾ വിദ്യാർഥിനികളെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 
തമിഴ്നാട് ദിണ്ടിഗൽ സ്വദേശിയായ സന്തോഷും കൂടെയുണ്ടായിരുന്ന പതിനേഴുകാരനുമാണ് അറസ്റ്റിലായത്. സാമൂഹികമാധ്യമത്തിലൂടെ വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ ഇവരെ തന്ത്രപൂർവ്വം മൂന്നാറിലേക്ക് വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

സോഷ്യൽ മീഡിയ വഴിയാണ് പ്രതികൾ വിദ്യാർഥിനിയുമായി പരിചയപ്പെട്ടെതന്ന് പോലീസ് പറയുന്നു. കഴിഞ്ഞ പതിനഞ്ചാം തീയതി മൂന്നാറിൽവെച്ച് കാണാമെന്ന് ഇവർ തമ്മിൽ തീരുമാനിച്ചു. താൻ വരുമ്പോൾ ഒരു സുഹൃത്തിനെ കൂടി കൊണ്ടുവരുമെന്നും അതിനാൽ പെൺകുട്ടിയോട് മറ്റൊരു കൂട്ടുകാരിയെ കൂടി കൂടെ കൂട്ടണമെന്നും പ്രതിയായ യുവാവ് പറഞ്ഞിരുന്നു. ഇതനുസരിച്ച് മൂന്നാർ ടൗണിലെത്തിയ പെൺകുട്ടികളെ പ്രതികൾ സമീപത്തെ റിസോർട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

മൂന്നാർ ടൗണിന് സമീപമുള്ള റിസോർട്ടിലായി രണ്ട് ദിവസമാണ് പെൺകുട്ടികളെ താമസിപ്പിച്ചത്. ഈ സമയമത്രയും കുട്ടികൾ ക്രൂരമായ ലൈംഗിക ചൂഷണത്തിന് വിധേയരായതായി പോലീസ് പറഞ്ഞു.

തുടർച്ചയായി രണ്ട് ദിവസം വിദ്യാർഥിനികൾ സ്കൂ‌ളിൽ എത്താതിരുന്നതാണ് സംഭവം പുറത്തറിയാൻ കാരണമായത്. സ്കൂളിൽ ഹാജരാകാത്തതിനെക്കുറിച്ച് അധ്യാപകർ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടികൾ തങ്ങൾക്ക് നേരിടേണ്ടി വന്ന പീഡനങ്ങൾ പുറത്തു പറഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍