തളരാതെ തണലേകാൻ സാബിറ
കോഴിക്കോട് : കുട്ടായ്‌മയിലൂടെ ഭിന്നശേഷിക്കാരുടെ പുനരധിവാസം ഉറപ്പാക്കുകയാണ് ചേമഞ്ചേരി എയ്ഞ്ചൽ സ്റ്റാർസ് ഇവർക്കൊപ്പം മാലാഖയുടെ തണലായി സാബിറയും ഉണ്ട്. നന്നേ ചെറുപ്പത്തിലേ തന്നെ തളർത്തിയ പോളിയോ രോഗത്തോട് പൊരുതിയണ് സാബിറ ആത്മവിശ്വാസത്തിൻ്റെ പ്രതീകമാകുന്നത്.
ദുഃഖങ്ങളും പോരായ്‌മകളും ആവോളം ഉണ്ട്. എന്നാൽ അതൊ ന്നും ഓർക്കാൻ സാബിറയിക്ക് സമയമില്ല. ചെയ്തു തീർക്കാൻ ഒരുപാട് കാര്യ ങ്ങൾ ഉണ്ട്. അകത്തളത്തിൽ ഒതുങ്ങി പോയ ജീവിതത്തെ തോൽപ്പിക്കുകയാണ് സാബിറ. ജീവിതയാത്രയിൽ തളർന്നുപോയ ഒരു പറ്റം മനുഷ്യർക്ക് ആശ്വാസ തീരവുമാകുന്നു. ഭിന്നശേഷിക്കാർക്കായി 'എയ്‌ഞ്ചൽ സ്‌റ്റാർസ് ചേമഞ്ചേരി കുട്ടായ്മയുടെ അമരത്തു നിന്നു വേദനിക്കുന്ന മനുഷ്യർക്ക് സന്തോഷവും സമാധാനവും പകർന്നു നൽകുകയാണ് സാബിറ.
കോഴിക്കോട് ജില്ലയിലെ നട്ടെല്ലിന് വൈകല്യമുള്ളവരുടെയും തളർന്നുപോയ രോഗികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു 7 സന്നദ്ധ കൂട്ടായ്മ്‌മയാണ് എയ്ഞ്ചൽ സ്‌റ്റാർസ്. അംഗങ്ങളുടെ ഉന്നമനം, പുനരധിവാസം. സാമൂഹിക പങ്കാളിത്തം എന്നിവ ലക്ഷ്യമാക്കിയാണ് സംഘടന പ്രവർത്തിക്കുന്നത്.
ഒന്നരവയസിൽ പോളിയോ ബാധിച്ച് അരയ്ക്കുതാഴെ ചലനശേഷി നഷ്‌ടപ്പെട്ട തോടെയാണ് സാബിറയുടെ ജീവിത ത്തിൽ ഇരുട്ടു നിറഞ്ഞത. പിന്നീട് തൻ്റെ വൈകല്യം മറ്റുള്ളവരിൽ നിന്ന് ഒളിപ്പിക്കാനായുള്ള ശ്രമങ്ങളായിരുന്നു. വീട്ടിലാരെങ്കിലും വന്നാൽ സാബിറ ഒളിച്ചിരിക്കും. അലമാരയിലോ മേശയ്ക്ക് താഴെയോ അതിഥികൾ നടന്നകലുന്നതു വരെ സാബിറ പതുങ്ങിയി രിക്കും. സഹതാപത്തോടെയുള്ള നോട്ടം പോലും അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
ദാരിദ്രത്തിന്റെ കുത്തൊഴുക്കിൽ പഠനംപോലും നഷ്‌ടമായി. വാടകവീടുകൾ മാറിയുള്ള യാത്രയിലാണ് ചേരഞ്ചേരിയിലെ അഭയം സ്പെഷൽ സ്‌കൂളിൽ സംഘടിപ്പിച്ച ക്യാപിലെത്തിയത്. തികച്ചും അവിചാരിതമായിട്ടായിരുന്നു ക്യാംപിലേക്ക് എത്തിപ്പെട്ടത്.
അവിടെ വച്ചാണ് തന്നെപോലെ വൈകല്യങ്ങളുടെ ലോകത്ത് കഴിയുന്ന മനുഷ്യരെ ആദ്യമായി കാണുന്നത്. അതെരു തിരിച്ചറിവായി. തനിക്ക് മാത്രമല്ല തന്നെക്കാൾ ദുരിതവും വേദനയും അനുഭവിക്കുന്നവർ തനിക്ക് ചുറ്റും ഉണ്ടെന്ന് സത്യം തിരിച്ചറിഞ്ഞതോടെ ഉള്ളിലെ അ ചകർഷതാ ബോധം അലിഞ്ഞില്ലാതെയായി. അവിടെവെച്ചാണ് താൻ എത്ര ഭാഗ്യവതിയാണെന്ന് സാബിറ മനസിലാ ക്കിയത്. മൂന്ന് ദിവസത്തെ ക്യാംപിൽ പലരെ യും പരിചയപ്പെട്ടു. ഇരുട്ടു നിറഞ്ഞ ജീവിതത്തിലേക്ക് പതിയെ വെളിച്ചമെത്തി ത്തുടങ്ങി. മുടങ്ങികിടന്ന പഠനം ആരംഭി ക്കാനും ക്യാംപ് നിമിത്തമായി.
കിടപ്പിലായ തന്റെ സുഹൃത്തിന് കടൽ കാണണമെന്ന ആഗ്രഹം നടത്തിയതിൽ നിന്നാണ് എയ്ഞ്ചൽ സ്‌റ്റാർസിൻ്റെ പിറവ അപകടത്തിൽ പരുക്കേറ്റ് ജീവിതം വീൽചെയറിലായ പ്രഭാകരൻ എളാട്ടേരിയും ചേർന്ന് ചേർന്ന 2011 ഫെബ്രുവരിയിലാണ് എയ്ഞ്ചൽ സ്റ്റാർസ് രൂപീകരിച്ചത്. തങ്ങളെപ്പോലെ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുകയെന്ന ലക്ഷ്യ ത്തോടെ ആരംഭിച്ച കുട്ടായ്മ്‌മ ഇന്ന് ജില്ലയിലെയും മറ്റു ജില്ലകളിലെയും ശാരീരിക അവശതകൾ അനുഭവിക്കുന്നവരുടെ ആശ്വാസകേന്ദ്രമാണ്.
7 ഇരുന്നൂറിലധികം അംഗങ്ങളാണ് സം ഘടനയിൽ ഉള്ളത്. വർഷത്തിൽ രണ്ടും മൂന്നും തവണ എയ്ഞ്ചൽ സ്റ്റാർസ് അംഗങ്ങ ഒത്തു ചേരാറുണ്ട്. കൂടാതെ പെട്ടിക്കടയുൾപ്പെടെയു ള്ള സഹായങ്ങളും നൽകുന്നുണ്ട്. ജീവിതത്തിന്റെ പ്രതീക്ഷ നഷ്ടമായവർക്ക് ആശ്വാസം നൽകുകയാണ് തൻ്റെ ലക്ഷ്യമെന്ന് സാബിറ പറയുന്നു.
എയ്ഞ്ചൽ സ്റ്റാർസ് സ്‌ഥാപിക്കാൻ മുൻ കൈയ്യെടുത്ത പ്രഭാകരൻ എളാട്ടേരി ജൂൺ 2 ന് ഈ ലോകത്തോട് വിടപറഞ്ഞു. നികത്താനാവാത്ത വിടവ് കൂട്ടായ്‌മയെ ആഴത്തിൽ വേദനിപ്പിക്കുകയാണെന്ന് സാബിറ പറയുന്നു.
മുടങ്ങി കിടന്ന പഠനത്തെ പൊടി തട്ടി യെടുത്തതോടെ ജീവിതത്തിലേക്ക് പല അംഗീകാരങ്ങളും എത്തി. ആദ്യം നാലാംതര തുല്യത പാസായി. പിന്നീട് ഏഴാം തരവും പത്താം തരവും ഉയർന്ന മാർക്കിൽ പാസായി. പഠനത്തിൻ്റെ രസമറിഞ്ഞതോടെ കൂടു തൽ പഠിച്ചു. ഇപ്പോൾ ബിരുദം പൂർത്തീകരിച്ചു. പഠിച്ചു തുടങ്ങിയപ്പോൾ പഠനം നിർത്താനും കഴിയുന്നില്ല. ഇനി വക്കിൽ കുപ്പായമണിയണമെന്നാണ് സാബിറയുടെ ആഗ്രഹം. ചേഞ്ചേരിയിലെ വീട്ടിൽ ഉമ്മ
സഹോദരങ്ങൾക്കും ഒപ്പമാണ് സാബിറ താമസിക്കുന്നത്. വീട്ടിലെത്തുന്ന ആളുകളെ കാണാതിരിക്കാനായി അലമാരയിലും
വാതിലിന് പിറകിലും ഒളിച്ചിരുന്ന ആ കൊച്ചുപെൺകുട്ടി ഇന്ന് മറ്റുള്ളവർ ക്കൊപ്പം മത്സരിച്ച് വിജയിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍