Responsive Ad

തീരാ നോവിന് രണ്ടാണ്ട്

കൽപറ്റ : 2024 ജൂലായ് 30 വയനാട് മുണ്ടകെെ- ചൂരൽമല ഉരുൾ ദുരന്തം നടന്നിട്ട് രണ്ടാണ്ട്. ഒരിക്കലും മറക്കാനാവാത്ത കറുത്ത ദിനം. മേപ്പാടി ഗ്രാമപ ഞ്ചായത്തിലെ പുഞ്ചിരിമട്ടം നിത്യഹരി ത വനത്തിനുള്ളിലെ പ്രഭവ കേന്ദ്രത്തി ലുണ്ടായ ഉരുൾദുരന്തം ഇന്നും തീരാനോ വ്. തെന്നിമാറിയ ഭൂമിയും പാറയും അവ ശിഷ്ടങ്ങളും അടങ്ങിയ ഉരുൾ പുന്നപ്പുഴ വഴി 8 കിലോമീറ്റർ ദൂരംവരെ ഒഴുകിയെ ത്തി. ഇപ്പോഴും മുണ്ടക്കൈയുടെയും ചുര ൽമലയുടെയും മനസ് എന്തെന്ന് വായി ച്ചെടുക്കാൻ ഇവിടെ തലമുറകളായിജനി ച്ചുവളർന്നവർക്ക്പോലും ആവുന്നില്ല.പ്രകൃതി കനിഞ്ഞ് നൽകിയ ഈ സുന്ദര ഭൂ മിയുടെ മനസ്ഏത്നിമിഷവും മാറാം.
സംഹാര താണ്ഡവമാടിയെത്തിയ ഉരുൾകവർന്നത് 298 വിലപ്പെട്ട ജീവനു കൾ. തോട്ടം തൊഴിലാളികളും സാധാ രണക്കാരും ഒരമ്മ പെറ്റ മക്കളെപ്പോ ലെ കഴിഞ്ഞുപോന്ന ഇടം ഇന്നില്ല. ആ ളും ആരവവും ഒഴിഞ്ഞിരിക്കുന്നു. ഇവി ടം ഇപ്പോൾ കാടിറങ്ങുന്ന വന്യമൃഗങ്ങളു ടെ മേച്ചിൽപുറങ്ങളായി. ദുരന്ത മേഖല് യിൽ ഇപ്പോൾ ജനവാസമില്ല. വേദനി ഷിക്കുന്ന കാഴ്ച. ഇവിടേക്ക് പ്രവേശിക്കാ ൻ അനുമതിയുമില്ല. ഭൂമിപിളർന്നിരിക്കു ന്നു. ചുരൽമല-മുണ്ടക്കൈ പ്രദേശം ഇ ന്നും ഭീതിപ്പെടുത്തുന്നു.വയനാട്ടിലെകാ ശ്മീർ എന്ന് വിശേഷിപ്പിച്ചിരുന്ന പ്രദേശ ത്തിന്റെ ഇന്നത്തെ അവസ്ഥ പറഞ്ഞ റിയിക്കാൻ വയ്യ. ഇനി ഇവിടെ ജനവാസം ഉണ്ടാകാൻ സാദ്ധ്യത തീരെ കുറവ്
ജൂലായ് 30ന് പുലർച്ചെ 12.45ഓടെ യാണമുണ്ടക്കൈ പുഞ്ചിരിമട്ടത്ത് ആദ്യ ഉരുൾപൊട്ടിയത്. പിന്നീട് രണ്ടുതവണ കൂടി ഉരുൾപൊട്ടലുണ്ടായി. മുണ്ടക്കൈ യും ചൂരൽമലയും നാമാവശേഷമായി. അവിടന്നിങ്ങോട്ട്സമാനതകളില്ലാത്ത അതിജീവനത്തിൻ്റെ മഹത്തായൊരു മാതൃകയാണ് കേരളം കണ്ടത്.
രാഷ്ട്രീയ,മതവ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരുമിച്ചിറങ്ങി നാടിനെകര യറ്റുന്ന കാഴ്ച. മൃതശരീരങ്ങളായും ശരീര ഭാഗങ്ങളായും കൺമുന്നിൽ വന്ന ഹൃദ യഭേദകമായ ദൃശ്യങ്ങൾ ഓരോ മലയാളിയുടെയും നോവാണ്. പുഞ്ചിരിമട്ടം മു തൽ ചൂരൽമലവരെ എട്ടു കിലോമീറ്ററി ൽ 8600 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ദുര ന്തം വ്യാപിച്ചു. ചെങ്കുത്തായ ചരിവ്ഉരു ളിന്റെ ഒഴുക്കിന്റെ തോത് വർദ്ധിപ്പിച്ചു. മണിക്കൂറിൽ 100.8 കിലോമീറ്റർ വേഗ ത്തിൽവരെ ഒഴുക്കുണ്ടായെന്നാണ് ക ണക്കാക്കുന്നത്. 32 മീറ്റർ ഉയരത്തിൽ വരെ അവശിഷ്ടങ്ങൾ കുമിഞ്ഞുകൂടി. 20 മുതൽ 40 മീറ്റർവരെ വീതിയുണ്ടായിരു ന്നപുന്നപ്പുഴ നദിയുടെ വീതി ഉരുൾപൊ ട്ടലോടെ 200 മുതൽ 300 മീറ്റർ വരെയാ യി. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമലപ്രദേശങ്ങളെഉരുൾ തകർത്തു.

അന്തിമലിസ്റ്റിന് രൂപരേഖയായില്ല
മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉണ്ടായ ദുരന്തം ഇന്നും ഉണങ്ങാത്ത മുറിവാണ്. 
കാലാവസ്ഥാ വ്യതിയാനത്തിന്റെ അതിതീവ്രത അനുഭവിക്കുന്ന ഇടങ്ങളായി ചുരൽമല-മുണ്ടക്കൈ പ്രദേശങ്ങൾ മാറി. അതിന് ഏറ്റ വും ഒടുവിലത്തെ സംഭവമാണ് ക ഴിഞ്ഞ ഏഴാം തീയതി കള്ളാടിയി ലെ തുരങ്കപ്പാത മുഖത്ത് ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ എട്ട് ജീവനുകൾ പൊലിഞ്ഞു.
മണ്ണിന് ഒട്ടും ബലമില്ലാത്ത ക ള്ളാടി, പുത്തുമല, ചുരൽമല പോ ലെയുള്ള പ്രദേശങ്ങളിൽ മഴക്കാല ത്ത് ഒരു കാരണവശാലും നിർമ്മാണം അനുവദിക്കരുതെന്നാണ് നിർദേശം. ദുരന്തത്തിന് ഇരയായവർ വിവിധഭാഗങ്ങളിലായി താമസിക്കു ന്നു. ഇനിയൊരു കൂടിച്ചേരലും കണ്ടുമുട്ട ലും ഇവർക്കിടയിൽ ഉണ്ടാകണമെന്നി ല്ല. ജനിച്ച മണ്ണിൽ നിന്ന് ജീവിതം വിവി ധയിടങ്ങളിൽ പറിച്ച് നടേണ്ടി വന്നവ ർ. ഇവർ ഇന്നും അവകാശങ്ങൾക്ക്‌വേ ണ്ടിയും പ്രഖ്യാപിക്കപ്പെട്ടധനസഹായ ത്തിനുമായി സമരം ചെയ്യുന്നു.മൈക്രോ പ്ലാൻ ഫണ്ട് വിതരണം വൈകുന്നു എ ന്നാരോപിച്ച് സ്ത്രീകൾ ഉൾപ്പെടെ നിരവ ധി പേർ തിങ്കളാഴ്ച കൽപ്പറ്റയിലെ കുടും ബശ്രീ ജില്ലാമിഷൻ ഓഫീസിന് മുന്നി ൽ സമരം നടത്തിയിരുന്നു.

2024ഡിസംബറിൽ അന്നത്തെസ ർക്കാർ പ്രഖ്യാപിച്ച പദ്ധതിയിൽ 1083 പേരെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഉരുൾ ദുരിതബാധിതരുടെ അന്തിമ ലി സ്റ്റിന് രണ്ടുവർഷം തികയുമ്പോഴും രൂ പരേഖയായില്ല. ഗുണഭോക്താക്കളുടെ പട്ടികയിൽ ഇടംനേടാനാകാത്ത നിര വധി കുടുംബങ്ങൾ ഇപ്പോഴും നീതിക്കാ യി പോരാടുകയാണ്. അന്തിമ പട്ടികയി ൽ ഇടം കിട്ടുമെന്ന പ്രതീക്ഷയിൽ കാ ത്തിരിക്കുന്നു. നോ ഗോ സോണിൽനി ന്ന് അമ്പത് മീറ്റർ പരിധിയിൽ ഒറ്റപ്പെട്ട വീടുകൾ എന്ന് രേഖപ്പെടുത്തിയതാണ് ഇവർക്ക് തിരിച്ചടിയായത്.
 1960 മുത ൽ പ്രദേശത്ത് ഉരുൾപൊട്ടലുകൾ ഉണ്ടാകുന്നു.
1962ൽ ചെമ്പ്രമലയിൽ നടന്ന ഉ രുപൊട്ടലിൽ ആൾനാശം റിപ്പോ ർട്ട് ചെയ്തിട്ടില്ല. 1984ൽ മുണ്ടക്കൈ യിലെ ഉരുൾപൊട്ടലിൽ 17 പേരുടെ ജീവൻ പൊലിഞ്ഞു. 1996ലും 2024ലും ചെമ്പ്രമലയിൽ ഉരുൾ പൊട്ടലുണ്ടായി. 2019ലും 2020ലും മുണ്ടക്കൈയിലും. 2019ൽ പുത്തുമ ലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 17 ജീവനുകളാണ് നഷ്ടമായത്. അ
ഞ്ചുപേർ ഇന്നും കാണാമറയത്ത്.
 
ടൗൺഷിപ്പ് നിർമ്മാണം
കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എ സ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത് 64.4705 ഹെക്ടർ ഭൂമിയിൽ ടൗൺഷിഷ് നിർമ്മാ ണം പുരോഗമിക്കുന്നു. പൂർത്തിയായ വീ ടുകളിൽ നിരവധിപേർ താമസം തുട ങ്ങി. 410 വീടുകളിലായി 1662ലധികം ആളുകൾക്കാണ് തണലൊരുങ്ങുന്നത്. മുസ്ലിംലീഗിന്റെനേതൃത്വത്തിൽ തൃക്കൈ ഷറ്റക്കടുത്ത് കുറെ കുടുംബങ്ങൾക്കും വീ ടുവച്ച് നൽകി. ചില സന്നദ്ധ സംഘടന കളും വീടുവച്ച് നൽകിയിട്ടുണ്ട്. കോൺ ഗ്രസന്നമ്പറ്റയിൽ വിലയ്ക്ക് വാങ്ങിയ സ്ഥലത്ത് വീട് നിർമ്മാണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍