Responsive Ad

മേഘ: അച്ഛൻ്റെ വീട്ടിൽ

ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻ ആർ ഡി യുമായുള്ള വേർപിരിയലിനും അതിനെത്തുടർന്നുണ്ടായ വിവാദങ്ങൾക്കും ശേഷം ആദ്യമായി സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മേഘ നായർ. ബസ് ഡ്രൈവർക്കൊപ്പം ഒളിച്ചോടി എന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ രീതിയിലുള്ള വിമർശനങ്ങളും പ്രചാരണങ്ങളും ശക്തമായി നിൽക്കുന്ന സാഹചര്യത്തിലാണ് മേഘയുടെ ഈ ഇൻസ്റ്റാഗ്രാം പോസ്റ്റ്.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായ അഖിലും മേഘയും രണ്ട് വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് വേർപിരിഞ്ഞത്. അഖിലിന്റെ വീട്ടിൽ നിന്ന് സ്വന്തം സാധനങ്ങളുമായി മേഘ ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പലതരത്തിലുള്ള അഭ്യൂഹങ്ങളും ആരോപണങ്ങളും ഉയർന്നു വന്നത്.

എന്നാൽ പ്രചരിക്കുന്ന വാർത്തകളിലെല്ലാം പറയുന്നതുപോലെ താൻ മറ്റാരുടെയും കൂടെയല്ല ഉള്ളതെന്നും, സ്വന്തം അച്ഛന്റെ വീട്ടിലാണ് കഴിയുന്നതെന്നും വ്യക്തമാക്കുന്നതാണ് മേഘയുടെ പുതിയ ഇൻസ്റ്റാഗ്രാം ചിത്രം. 'എന്റെ അച്ഛന്റെ വീട്ടിൽ' എന്ന ലളിതമായ ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍