വെള്ളക്കെട്ടിൽ വീണു മരിച്ചു
കോഴിക്കോട് : ജില്ലയിൽ തുടരുന്ന കനത്ത മഴയ്ക്കിടെ ദാരുണ സംഭവം. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടിയിൽ നൗഷാദിന്റെ മകൻ മാഹിൻ ഇറാഷ് (2) ആണ് വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ശക്തമായ മഴയെ തുടർന്ന് സമീപ റോഡിൽ നിന്ന് ഒഴുകിയെത്തിയ വെള്ളം വീട്ടുമുറ്റത്ത് കെട്ടിക്കിടക്കുകയായിരുന്നു. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഗുരുതരാവസ്ഥയെ തുടർന്ന് ഉള്ളിയേരിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10 മണിയോടെ മരണം സംഭവിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍