മക്കരപ്പറമ്പ് കുറുവ പാടത്ത് കാർ ഒഴുക്കിൽപ്പെട്ടു
മക്കരപ്പറമ്പ്: മക്കരപ്പറമ്പ് കുറുവ പാടത്ത് കാർ ഒഴുക്കിൽപ്പെട്ടു. ഇന്ന് പുലർച്ചെ നാലു മണിക്കാണ് സംഭവം നടന്നത്. കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ സമയ ബന്ധിതമായി ചാടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.
പുലർച്ചെയുണ്ടായ ശക്തമായ ഒഴുക്കിൽപ്പെട്ട് പാടത്തേക്ക് പതിച്ച കാർ, മങ്കട മണ്ഡലം വൈറ്റ് ഗാർഡ് റെസ്ക്യൂ ടീം അംഗങ്ങളുടെയും അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ഷബീർ മാഞ്ഞാമ്പ്രയുടെ നേതൃത്വത്തിലുള്ള നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിന് ഒടുവിൽ ക്രെയ്ൻ ഉപയോഗിച്ച് ഉയർത്തിയെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍