Responsive Ad

നാടക പ്രവർത്തകൻ ഷിബു പാലാഴിക്ക് വിട

കോഴിക്കോട് : പന്തീരാങ്കാവ് 
നാടക കലാ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായ  ഷിബു പാലാഴിയുടെ  അകാല നിര്യാണത്തിൽ നാട്  വിതുമ്പി. കോഴിക്കോട്ടെ നാടകപ്രവർത്തക നായ  ഷിബുവിനു വലിയോരു സുഹൃത്ത്  വലയ മുണ്ട്. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് വെള്ളി രാവിലെയോടെയാണ് മരണം സംഭവിച്ചത്.
എവിടെ നാടകം അരങ്ങിലെത്തിക്കണോ അവിടെ തന്റെ സാന്നിധ്യം ഉറപ്പുവരുത്തിയും തന്നാൽ ആകുംവിധം സഹായം നൽകിയും നാടകത്തിന്റെ വിജയത്തിനായി ഒപ്പം കഠിന യജ്ഞം നടത്തുക എന്നത് ഇദ്ദേഹത്തിൻ്റെ പ്രത്യേകതയായിരുന്നു.
അതിനാൽ തന്നെ നാടകപ്രവർത്തകരും അല്ലാതെയുമായി നൂറുകണക്കിന് ആളുകളാണ് ഷിബുവിനെ അവസാനമായൊന്ന് കാണാനും അന്ത്യോപചാരം അർപ്പിക്കാനുമായി ടൗൺ ഹാളിലേക്കും പാലാഴി പാല മനന്തലത്താഴത്തെ വീട്ടിലേക്കും  ഈറനണിഞ്ഞു o ജനകൂട്ടം എത്തിയത്.
ജില്ലാ- സംസ്‌ഥാന സ്കൂൾ നാടക മത്സരങ്ങളിൽ ആദ്യാവസാനം വരെ കാഴ്ചക്കാരനായും കലാകാരന്മാർക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുന്ന പതിവുമുണ്ടായിരുന്നു ഷിബുവിന്. വിവിധ സ്‌കൂളുകളിൽ ശാസ്ത്ര നാടക വേദികൾ, സബ്ജില്ലാ കലോത്സവ വേദികളിലും   ഷിബുവിൻ്റെ നാടകങ്ങൾഅവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സംവിധനത്തിൽ നിരവധിയായ നാടകങ്ങൾ യുവജനോത്സവങ്ങളിൽ ഒന്നാം സ്ഥാനം നേടി. ഗിരീഷ് പി സി പാലത്തിന്റെ സഹസംവിധായകനായി നാടകങ്ങൾ ചെയ്തിട്ടുണ്ട്. 'കാട് നാടകം പൂക്കുന്ന കാട്' എന്ന തീയ്യറ്റർ ഗ്രൂപ്പിന്റെ മികച്ച സംഘാടകൻ കൂടെയാണ് അദ്ദേഹം. 
കേരളത്തിലെ അറിയപ്പെടുന്ന പല നാടക വേദികളിലും സാമൂഹിക- സാംസ്കാരിക രംഗങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. 

തന്റെ നാടായ പാലാഴിയിലെ അനേകം കലാകായിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് മുൻനിരയിലുണ്ടായിരുന്നു. അദ്ദേഹം, ചുക്കാൻ പിടിച്ച കിക്കേഴ്സ് പാലാഴി എന്ന കലാകായിക സാംസ്കാരിക സംഘടനപുറത്തിറക്കിയ ഇതളുകൾ പത്രത്തിൻ്റെ പത്രാധിപർ കൂടിയായിരുന്നു. കിക്കേഴ്സ് പാലാഴി പാലയിൽ ആദ്യ ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ്  സംഘടിപ്പിച്ചപ്പോൾ അതിന് നേതൃത്വം നൽകിയതും ഷീബു ആയിരുന്നു.
അമേച്ചർ നാടകരംഗത്തും പ്രൊഫഷണൽ നാടക രംഗത്തും സജീവമായ അദ്ദേഹം കലിക്കറ്റ് സിറ്റി സർവ്വീസ് ബാങ്കിലെ കലക്ഷൻ ഏജൻ്റ് ജോലിയും മുടക്കമില്ലാതെ ചെയ്തിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിൻ്റെ എല്ലാ സ്വപ്നങ്ങളും ബാക്കിയാക്കി ജീവിത നാടകത്തിൽ രംഗബോധമില്ലാത്ത മരണമെത്തിയത്. '

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍