യുവതിയുടെ രണ്ടരപ്പവൻ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമം; പ്രതി പിടിയിൽ
ബാലുശ്ശേരി: ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ രണ്ടരപ്പവൻ സ്വർണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. ഉണ്ണിക്കുളം സ്വദേശിനിയായ അനുശ്രീയുടെ മാലയാണ് പൊട്ടിച്ചോടിയത് . ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
അനുശ്രീ വീട്ടിലേക്ക് പോകുന്നതിനിടെ പ്രതി മാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ അനുശ്രീയും കുറച്ചുദൂരം പ്രതിയുടെ പിന്നാലെ ഓടിയെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞില്ല. തുടർന്ന് പ്രതി രക്ഷപ്പെട്ടു.
സംഭവത്തെ തുടർന്ന് ബാലുശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തലയാട് തുടിയാടിമേൽ ഹംസയുടെ മകൻ സഹൽ (28) എന്നയാളെ വയനാട്ടിൽ വെച്ച് ബാലുശ്ശേരി പൊലീസ് പിടികൂടിയത്.
2026 സെപ്റ്റംബർ 1ന് ഉച്ചയോടെയാണ് പൊലീസ് സംഘം പ്രതിയെ വയനാട്ടിൽ വെച്ച് പിടികൂടിയത്. ബാലുശ്ശേരി പൊലീസ് ഇൻസ്പെക്ടർ ഓഫ് പോലീസ് റഫീഖ്, സബ് ഇൻസ്പെക്ടർ അനുഷ ഗോപിനാഥ്, എസ് സി പി ഒ ജംഷിദ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ഷാഫി, ജയകൃഷ്ണൻ, ജോജോ, ജയേഷ്, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ 2026 സെപ്റ്റംബർ 2ന് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാൾക്കെതിരെ സമാനമായ മറ്റു മറ്റു കേസുകളും വിവിധ പോലീസ് സ്റ്റേഷനുകളിലായി നിലവിലുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്