ലോഡ്ജിൽ കൊല്ലപ്പെട്ടത് വടകര സ്വദേശിനിയായ യുവതി
തിരുവനന്തപുരം : ആറ്റിങ്ങൽ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് വടകര സ്വദേശിനിയായ യുവതിയെ. വടകര സ്വദേശി അസ്മിനയാണ് (38) ആറ്റിങ്ങൽ മൂന്നുമുക്കിലെ ലോഡ്‌ജിൽ കൊല്ലപ്പെട്ടത്. ലോഡ്‌ജിലെ ക്ലീനിംഗ് സ്റ്റാഫായ കോട്ടയം പുതുപ്പള്ലി സ്വദേശി റോയി എന്ന ജോബി ജോർജാണ് (30) യുവതിയെ ഇവിടെ എത്തിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവാവിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഹോട്ടലിൽ വച്ചാണ് അസ്മിനയും ജോബിയും പരിചയപ്പെട്ടത്. അവിടെ പാചകക്കാരിയായിരുന്നു യുവതി, ജോബി റിസപ്ഷനിസ്റ്റും. പരിചയം പ്രണയത്തിലെത്തി. റോയിയും അ സ്മിനയും കായംകുളം, മാവേലിക്കര ഭാഗങ്ങളിൽ ഒന്നിച്ചുതാമസിച്ചിരുന്ന തായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് ജോബി ആറ്റിങ്ങലിലെ ഹോട്ടലിൽ ജോലിയിൽ പ്രവേശിച്ചത്. ഭാര്യ ആണെന്ന് പറഞ്ഞാണ് അസ്മിനയെ ലോഡ്ജിൽ എത്തിച്ചത്. മൃതദേഹത്തിൽ പരിക്കേറ്റ നിരവധി പാടുകൾ ഉണ്ട്.

Post a Comment
0 Comments