ഹസ്ന പോയത് ഫാഷൻ ഡിസൈനിങ് പഠിക്കാൻ; പിന്നീട് സംഭവിച്ചതെല്ലാം ദുരുഹം
കോഴിക്കോട് : ഏഴ് മാസം മുമ്പുവരെ കാണാൻ നല്ല ഭംഗിയായിരുന്നു, ഈ മൃതദേഹം അവളുടേതാണെന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല. കറുത്തു പോയ മുഖത്താകെ പാടുകൾ നിറഞ്ഞ നിലയിലാണ്, ശരീരമാകെ മെലിഞ്ഞുണങ്ങി പോയി. ഹസ്നയുടെ ജീവിതത്തിൽ ഉണ്ടായ താളപ്പിഴകളെ കുറിച്ചും അവസാനം അവൾക്ക് ഉണ്ടായ ദുരന്തത്തെ ക്കുറിച്ചും കുടുംബങ്ങൾക്ക് ചിന്തിക്കാൻ പോലും ആകുന്നില്ല.
ഈന്താട് മുണ്ടപ്പുറത്തുമ്മൽ ഹസയെ (34) താമരശ്ശേരി കൈതപ്പൊയിലിലെ അപാർട്മെ ന്റിൽ മരിച്ചനിലയിൽ കണ്ടെ ത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടുകയാ ണ് കുടുംബം.
കഴിഞ്ഞ ജൂണിലാണ് ഹസ്ന ഭർത്താവിനെയും 3 മക്കളെയും ഉപേക്ഷിച്ച് ഇപ്പോഴത്തെ ലിവിങ് ടുഗതർ പങ്കാളിയായ യുവാവിന് ഒപ്പം പോയത്. പ്രവാസിയായ ഭർത്താവിനൊപ്പം നല്ല നിലയിൽ ജീവിച്ചുവരുന്നതിനിടയാണ് അസ്നാ ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോകുന്നത്. അതിനിടയിലാണ് ആരോപണ വിധേയനായ യുവാവുമായി പരിചയപ്പെടുന്നതും പിന്നീട് ഒരുമിച്ച് താമസിക്കുന്നതും.
മക്കൾക്കും കുടുംബ ത്തിനുമൊപ്പം നല്ലനിലയിൽ ജീ വിച്ച ഹസ്നയെ ചതിയിൽ പെടുത്തിയതാണെന്നു ഉറപ്പാണ്. 3 കുഞ്ഞുങ്ങൾക്ക് ഉമ്മയെ ഇല്ലാതാക്കിയതിന്റെ ഉത്തര വാദികളെ കണ്ടെത്തി ശിക്ഷിക്ക ണം കുടുംബം ആവശ്യപ്പെടുന്നു.
സംഭവിച്ച പിഴവുകൾക്കെല്ലാം പരിഹാരം കാണാനും സ്വന്തം വീട്ടിലേക്കു തിരിച്ചുവരാനും ആഗ്രഹിച്ചിട്ടും ജീവിതത്തിലേക്കു തിരിച്ചുവരാനാകാതെ ഹസ്ന എന്തിനു ജീവനൊടുക്കി എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് കുടുംബം. ഏതാനും മാസമായി
ഇപ്പോഴത്തെ പങ്കാളിയായ യു വാവിനൊപ്പം താമരശ്ശേരി കൈതപ്പൊയിലിലെ അപാർട്മെന്റിൽ താമസിച്ചു വരി കയായിരുന്നു ഹസ്ന. കഴിഞ്ഞ ദിവസം രാവിലെയാണ് മുറിയിൽ തുങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടത്.
മുമ്പ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കുടുംബം ഓർക്കുന്നത്:
ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയ സമയത്ത് പരിചയപ്പെട്ട യുവാവിനൊപ്പം
ഇളയ കുഞ്ഞുമായി വീട്ടിൽ നിന്നു പോയ ഹസ്‌നയെ അടിവാരം ഭാഗത്തുനിന്നു കണ്ടെത്തി പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചു. പിതാവും ബന്ധുക്കളും സ്റ്റേഷനിലെത്തി ഹസ്നയെ വീട്ടിലേക്കു കൊണ്ടുവന്നെങ്കിലും കുഞ്ഞിനെ എടുക്കാതെ രണ്ടാം ദിവസം ഹസ്ന വീടു വിട്ടിറങ്ങി. പിന്നീടാണ് ഒരു യുവാവിനൊപ്പം കഴിയുന്ന വിവരം അറിയുന്നത്. അതോടെ മാനസികമായി തകർ ന്ന കുടുംബാംഗങ്ങൾ പിന്നീട് ഹസ്‌നയുടെ കാര്യത്തിൽ ഇട പെട്ടില്ല. എങ്കിലും ഹസ്ന വീട്ടിലേക്കു വിളിക്കുകയും മാതാവുമായി സംസാരിക്കുകയും ചെയ്തിരുന്നു. മൂത്ത മകനെയും വിളിക്കാ റുണ്ടായിരുന്നു.
കഴിഞ്ഞദിവസം സംഭവിച്ചത് :
ഹസ്ന താമസിക്കുന്ന മുറി തുറക്കാതിരുന്നതിനെ തുടർന്ന് വീട്ടിൽ വിളിച്ചു പറഞ്ഞപ്പോൾ മൂത്ത മകനാണ് കാര്യങ്ങൾ അന്വേഷിക്കാൻ പോയത്. അപ്പോഴാണ് മുറിക്കുള്ളിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ഹസ്നയെ കണ്ടത്.
വീട്ടിൽ വിളിച്ച് എല്ലാം പരിഹരിച്ചു തിരിച്ചുവരുമെന്ന് പറ ഞ്ഞതിന്റെ രണ്ടാം ദിവസം ഹസ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത് ദുരൂഹത വർധി പ്പിക്കുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു.
ദുരൂഹമായ എന്തൊക്കെയോ ഇടപാടുകളിൽ ഹസ്‌നയെ ഉപയോഗിച്ചിരുന്നതായും കുടുംബം സംശയിക്കുന്നു. ഇക്കാര്യങ്ങളിൽ ഉൾപ്പെടെ സമഗ്ര അന്വേഷണമാണ് കുടുംബം ആവശ്യപ്പെടുന്നത്. എന്നാൽ, സംഭവത്തിൽ ദുരുഹത ഇല്ലെന്ന് പൊലീസ് പറഞ്ഞു. പോസ്‌റ്റ്മോർട്ടം റിപ്പോർട്ടിൽ തൂങ്ങി മരണം സ്‌ഥിരീകരിച്ചതായാണു സൂചന. എങ്കിലും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്താണെന്ന് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. ഹസ്നയുടെ മരണ വിവരം അറിഞ്ഞിട്ടും ഒരു വിഷമവും ഇല്ലാതെയാണ് യുവാവ് പെരുമാറിയിരുന്നതെന്ന് കുടുംബം പറയുന്നു.
ലഹരി ഇടപാടുകൾക്ക് ഉൾപ്പെടെ ഹസ്നയെ കണ്ണിയാക്കിയോ എന്നതടക്കമുള്ള ഗൗരവമായ സംശയങ്ങളാണ് കുടുംബയിരിക്കുന്നത്.

Post a Comment
0 Comments