' മുത്താണ് മുത്തശ്ശി ' വൈറലായി മാതൃഭൂമിയിലെ ചിത്രം

മണക്കാട് ചിറ്റൂർ ആൽപ്പാറ കരിമ്പനാനിക്കൽ അഭിജിത് തന്റെ മുത്തശ്ശിയായ 84-കാരി ഗൗരിയെ സ്കൂട്ടറിനുമുന്നിൽ സുരക്ഷിതമായി ഇരുത്തി തൊടുപുഴ നഗരത്തിലൂടെ പോകുന്നു. കൊച്ചുമകനൊപ്പം ടൂവീലറിലാണ് മുത്തശ്ശിയുടെ യാത്ര ഏറെയും. പിന്നിലിരുത്തിയാൽ ശ്രദ്ധകിട്ടില്ലെന്നതിനാൽ ­മുന്നിലിരുത്തും. മുത്തശ്ശിക്ക് ഏറെ ഇഷ്ടവും അതുതന്നെയാണ്. പെറ്റമ്മയെപ്പോലും നിഷ്കരുണം നടതള്ളുന്ന മക്കളുള്ള ഇക്കാലത്ത് പുതുവത്സരദിനത്തിൽ കണ്ട സുന്ദരക്കാഴ്ച| ഫോട്ടോ: അജേഷ് ഇടവെട്ടി - മാതൃഭൂമി

Post a Comment

0 Comments