വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ്

പാലക്കാട് : ആലത്തൂരില്‍ പുറമ്പോക്കില്‍ കഴിയുന്ന 65കാരിക്കുനേരെ ലൈംഗികാതിക്രമം. ഈ സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് ബിജെപി ബൂത്ത് പ്രസിഡൻ്റായ കാവശേരി പാടൂര്‍ സ്വദേശി സുര എന്ന സുരേഷിനെതിരെ കേസെടുത്തു. ഡിവൈഎഫ്ഐയുടെ ബോർഡുകൾ നശിപ്പിച്ചതിനും ഇയാൾക്കെതിരെ  കേസ് നിലവിലുണ്ട്. വയോധിക ചികിത്സ തേടി.ബിജെപി  കാവശ്ശേരെ പഞ്ചായത്ത് രണ്ടാം വാർഡ് ബൂത്ത് പ്രസിഡൻ്റായ  സുരേഷിനെതിരെയാണ് കേസെടുത്തത്. 
വ്യാഴാഴ്ച രാത്രി നടുറോഡിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതിനിടെയാണ് വീട്ടിൽ കയറി പീഡന ശ്രമം നടത്തിയതെന്ന് പറയുന്നു.


Post a Comment

0 Comments