കുട്ടിപ്പരാതിക്കാർ മടിക്കരുത്; 1098ൽ വിളിക്കാം
തിരുവനന്തപുരം : പരാതിയുള്ള കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും വിളിക്കാം 1098ൽ. കുട്ടികൾക്ക് ഏതു സമയത്തും വിളിക്കാന്‍ കഴിയുന്ന വിധത്തില്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് ചൈല്‍ഡ് ഹെല്‍പ് ലൈന്‍ 1098 റീബ്രാൻഡ് ചെയ്തു. ചൈല്‍ഡ് ഹെല്‍പ് ലൈൻ റീബ്രാൻഡിങ് ലോഗോ പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
2023 ഓഗസ്റ്റിലാണ് ചൈല്‍ഡ് ഹെല്‍പ് ലൈന്‍ വനിതാ ശിശു വികസന വകുപ്പ് ഏറ്റെടുത്തത്. ഇതിനുശേഷം 4,86,244 കോളുകള്‍ സ്വീകരിച്ചു. 32,330 കുട്ടികള്‍ക്ക് ആവശ്യമായ സഹായം നൽകി. അടിയന്തര പ്രാധാന്യമുള്ള കോളുകള്‍ 112ലേക്ക് ഫോര്‍വേര്‍ഡ് ചെയ്യുകയും ആവശ്യമായ നടപടികള്‍ ഉറപ്പുവരുത്തുകയും ചെയ്യും. Child Helpline 1098 മറക്കരുത്.
Post a Comment
0 Comments