വിമാനത്താവളത്തിൽ വൻ എംഡിഎംഎ വേട്ട; യുവതി പിടിയിൽ

കരിപ്പൂർ : രാജ്യാന്തര വിമാനത്താവളത്തിൽ ഒരു കിലോഗ്രാം എംഡിഎംഎയുമായി യുവതി പൊലീസ് പിടിയിൽ. ഒമാനിൽ നിന്നു എത്തിയ പത്തനംതിട്ട സ്വദേശി സൂര്യയും ലഹരിമരുന്ന് വാങ്ങാനെത്തിയ 3 യുവാക്കളുമാണ് അറസ്റ്റിലായത്. 4 ദിവസം മുൻപാണ് സൂര്യ 
ജോലി തേടി ഒമാനിലേക്ക് 
പോയത്. ലഹരിയുമായി തിരികെ എത്തിയ യുവതി കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് പുറത്ത് കടന്നുപ്പോഴാണ് 
പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 
പുറത്തിറങ്ങിയ സൂര്യയെ പരിശോധിച്ചപ്പോഴാണ് ലഹരി മരുന്ന് കണ്ടെത്തി.  സൂര്യയെ കാത്ത് വിമാനത്താവളത്തിന് പുറത്തു നിന്നിരുന്ന 3 പേരെയും കരിപ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Post a Comment

0 Comments