മരിക്കുമെന്ന് സ്റ്റാറ്റസ്: വനിതാ ഡോക്ടർ തൂങ്ങി മരിച്ചനിലയിൽ
ഡോ.സി.കെ.ഫർസീന
മഞ്ചേരി : മരിക്കുമെന്ന് സ്‌റ്റാറ്റസ് വച്ച യുവ വനിതാ ഡോക്‌ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റസിഡൻ്റ് ഡോക്‌ടർ കൽപകഞ്ചേരി സ്വദേശി സി.കെ.ഫർസീനയാണ് (35) മരിച്ചത്. വെള്ളാരംകല്ലിലെ ഫ്ളാറ്റിലായിരുന്നു സംഭവം. മരിക്കുമെന്ന വാട്‌സാപ് സന്ദേശം കണ്ട സുഹൃത്തുക്കളിൽ ഒരാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ പൊലീസ് എത്തി വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഫർസീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 2 വരെ ഡോക്‌ടർ ആശുപത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. രണ്ട് കുട്ടികൾ ഉണ്ട്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല)
Post a Comment
0 Comments