Responsive Ad

കുഞ്ഞുമായി പുഴയിൽ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ : ചെമ്പല്ലിക്കുണ്ടിൽ ഇന്ന് പുലർച്ചെ യുവതി കുഞ്ഞുമായി പുഴയിൽ ചാടി. വയലപ്ര സ്വദേശി റീമയാണ് (30) മൂന്ന് വയസുള്ള മകനെയും എടുത്ത് പുഴയിൽ ചാടിയത്. റീമയുടെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനായുള്ള തിരച്ചിൽ തുടരുകയാണ്. ഫയർ ഫോഴ്‌സും, സ്‌കൂബാ സംഘവും പൊലീസും ചേർന്ന് പുഴയിൽ തിരച്ചിൽ ഊർജിതമാക്കി. പാലത്തിന് താഴെ ചൂണ്ടയിടാൻ എത്തിയ ആളാണ് അമ്മ കുഞ്ഞിനെയും എടുത്ത് പുഴയിലേക്ക് ചാടുന്നത് കണ്ട് പൊലീസിനെ വിവരം അറിയിച്ചത്. മഴയിൽ പുഴയിലെ ജലനിരപ്പ് ഉയർന്നതും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഭർത്താവുമായി അകന്നു താമസിക്കുകയായിരുന്നു റീമ എന്നാണ് വിവരം. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍