'പോലീസിന്റെ വണ്ടിയുമായി വാ... ' കസ്റ്റഡിയിൽ എടുത്തവരെ തിരിച്ചിറക്കി കോൺഗ്രസ്
പേരാമ്പ്ര : 'നാണമില്ലേ നിങ്ങൾക്ക്, കേരള പോലീസിന്റെ വണ്ടി എടുത്ത് വാ... ഞങ്ങളെ അറസ്റ്റ് ചെയ്യാൻ... '
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യാൻ സ്വകാര്യ ബസുമായി എത്തി പേരാമ്പ്ര പൊലീസ്!
സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിൽ നിരന്തരം അപകട മരണങ്ങൾ ഉണ്ടാക്കുന്നതിൽ പ്രതിഷേധിച്ച് കുറ്റ്യാടി - പേരാമ്പ്ര - കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസുകളുടെ സർവീസ് തടഞ്ഞ് കോൺഗ്രസ് പ്രതിഷേധം തുടങ്ങിയപ്പോഴാണു സമരക്കാരെ അറസ്റ്റ് ചെയ്യാൻ സ്വകാര്യ ബസുമായി പൊലീസ് എത്തിയത്.
അപ്പോഴാണു പൊലീസിനു നേരെ സമര രംഗത്തുള്ള കോൺഗ്രസ് പ്രവർത്തകർ ഈ ആവശ്യം ഉന്നയിച്ചത്. പൊലീസ് ബലമായി
ബസ്സിൽ കയറ്റിയ പ്രവർത്തകരെ മറ്റു പ്രവർത്തകർ ഇടപെട്ട് തിരിച്ചിറക്കുകയും ചെയ്തു. ഇന്നലെ സ്വകാര്യ ബസിൻ്റെ മത്സരയോട്ടത്തിൽ വിദ്യാർത്ഥി മരിച്ചിരുന്നു.
വൈകീട്ട് ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് സ്കൂട്ടറിൽ സഞ്ചരിച്ച മരുതോങ്കര സ്വദേശി അബ്ദുല്‍ ജവാദിനെ സ്വകാര്യ ബസ് ഇടിച്ചത്.സംഭവസ്ഥലത്തുവച്ച് തന്നെ ജവാദ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒമേഗ ബസ് മറ്റൊരു സ്വകാര്യബസുമായുള്ള മത്സയോട്ടത്തിനിടയിലാണ് എതിരെ വന്ന അബ്ദുള്‍ ജവാദിന്റ സ്കൂട്ടറിൽ ഇടിച്ചത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് പേരാമ്പ്ര മേഖലയിൽ നിലനിൽക്കുന്നത്. പോലീസിന്റെ അനാസ്ഥയ്ക്കെതിരെ പൊലീസ് വാഹനത്തിന് റീത്ത് വെച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധ രംഗത്ത് ഉണ്ടായിരുന്നു.
ഇന്നലെ അപകടം ഉണ്ടായപ്പോൾ നാട്ടുകാർ ബസ് തടഞ്ഞു പ്രതിഷേധിക്കുന്നു.
Post a Comment
0 Comments