നിപ: ജാഗ്രത തുടരുന്നു

കോഴിക്കോട് : സംസ്ഥാനത്ത് നിപ സമ്പർക്ക പട്ടികയിൽ 581 പേരാണ് ഉള്ളതെ ന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോഴിക്കോട് ജില്ലയിൽ 96, മലപ്പുറം 63, പാല ക്കാട് 420, എറണാകുളം ഒന്ന്, തൃശ്ശൂർ ഒന്ന് എന്നിങ്ങനെയാണ് സമ്പർക്കപ്പട്ടികയിലുള്ളവർ. നിരീക്ഷണ കാലം പൂർത്തിയാക്കിയ കോഴിക്കോട് ജില്ലയിലെ 19 പേരെയും മല പ്പുറത്തെ 47 പേരെയും പാ ലക്കാട്ടെ ഒരാളെയും സമ്പർ ക്കപ്പട്ടികയിൽനിന്ന് ഒഴിവാക്കി. മലപ്പുറത്ത് 14 പേരും പാലക്കാട്  13 പേരും ഐസൊലേഷനിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് 29 പേർ കൂടിയ സാധ്യതാ പട്ടികയിലും 78 പേർ സാധ്യതാ വിഭാഗത്തിലും നിരീക്ഷ ണത്തിലാണ്. കണ്ടെയ്ൻമെൻ്റ് സോൺ സംബന്ധിച്ച് മെഡിക്കൽ ബോർഡിനോട് തീ രുമാനമറിയിക്കാൻ മന്ത്രി നിർ ദേശിച്ചു. 

Post a Comment

0 Comments