അതുല്യ മർദിച്ചിരുന്നു: ഭർത്താവ്



ഷാർജ : 'ഞാൻ വരുമ്പോൾ ഡോർ തുറന്നു  കിടക്കുകയായിരുന്നു. മൂന്നു പേർ പിടിച്ചാൽ അനങ്ങാത്ത കട്ടിലിന്റെ സ്ഥാനം മാറിക്കിടക്കുന്നു. ഒരു കത്തി അവിടെ ഉണ്ടായിരുന്നു. ഫ്രിഡ്ജിന്റെ മുകളിൽ കറുത്ത മാസ്ക്കുകളും ഉണ്ടായിരുന്നു' ഷാർജയിൽ ആത്മഹത്യ ചെയ്തഅതുല്യയുടെ ഭർത്താവ് സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. സതീഷ് മറ്റു ചില സംശയങ്ങളാണ് ഇപ്പോൾ ഉന്നയിക്കുന്നത്. ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തിൽ താൻ നിരപരാധിയാണെന്ന് ഭർത്താവ് സതീഷ് ആവർത്തിച്ചു പറയുന്നു. അതുല്യയുമായി പ്രശ്നങ്ങളുണ്ടായിരുന്നു. അതുല്യ ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നില്ലെന്നും എച്ച്ആർ കമ്പനിയിൽ മാനേജരായ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. 


Post a Comment

0 Comments