Himachal Pradesh
സഹോദരങ്ങൾ രണ്ട്; വധു ഒന്ന്
ഷിംല : രണ്ട് സഹോദരങ്ങൾക്ക് വധുവായി ഒരു യുവതി. ബഹു ഭർതൃത്വ ആചാര പ്രകാരമാണ് ഈ വിവാഹം നടത്തിയതെന്നാണു റിപ്പോർട്ടുകൾ.
ഹിമാചൽ പ്രദേശിലെ ഷില്ലായി ഗ്രാമത്തിലാണ് ഈ സംഭവം. ഹട്ടി വിഭാഗത്തിൽപ്പെട്ട സഹോദരന്മാരായ പ്രദീപ്, കപിൽ നേഗി എന്നിവരും വധു സുനിത ചൗഹാനുമായുള്ള വിവാഹമാണ് ദേശീയ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. നൂറുകണക്കിനാളുകൾ വിവാഹ ചടങ്ങിന് സാക്ഷികളായി.
സിർമൗർ ജില്ലയിലെ ട്രാൻസ് ഗിരി മേഖലയിൽ ജൂലായ് 12ന് ആയിരുന്നു ഇവരുടെ വിവാഹച്ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് മൂന്ന് ദിവസം നീണ്ടുനിന്ന ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഒരു സമ്മർദവുമില്ലാതെയാണ് തങ്ങൾ ഈ തീരുമാനം എടുത്തത് എന്നാണു വധൂവരന്മാർ പറയുന്നത്. സർക്കാർ ഉദ്യോഗസ്ഥനാണ് പ്രദീപ്. സഹോദരൻ കപിൽ വിദേശത്തും ജോലി ചെയ്യുന്നു.
പാരമ്പര്യത്തിൽ തങ്ങൾക്ക് അഭിമാനമുള്ളതുകൊണ്ടാണ് ഇത് പരസ്യമായി തന്നെ
പിന്തുടർന്നതെന്ന് പ്രദീപ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതൊരു കൂട്ടായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പാരമ്പര്യത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്ന് സുനിതയും പ്രതികരിച്ചു. യാതൊരു ന്മർദ്ദവുമില്ലാതെയാണ് ഈ തിരുമാനമെടുത്തത്. സഹോദരന്മാർ തമ്മിലുള്ള ബന്ധത്തെ താൻ ബഹുമാനിക്കുന്നു- വധു വ്യക്തമാക്കി.
Post a Comment
0 Comments