സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ വിദ്യാർഥിയുടെ ജീവനെടുത്തു
പേരാമ്പ്ര : അമിത വേഗത്തിൽ ഓടിയ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്വാർഥി മരിച്ചു. കുറ്റ്യാടി താഴത്ത് വളപ്പിൽ അബ്ദുൽ ജലീലിന്റെ മകൻ അബ്ദുൽ ജവാദാണ് (19) മരിച്ചത്. യൂണിവേഴ്സിറ്റി റീജനൽ സെൻ്ററിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. പേരാമ്പ്ര കക്കാട് ബസ് സ്റ്റോപ്പിനു സമീപമായിരുന്നു അപകടം. കോഴിക്കോട് - കുറ്റ്യാടി റൂട്ടിലോടുന്ന ഒമേഗ ബസാണ് അമിത വേഗത്തിൽ തെറ്റായ ദിശയിലൂടെ എത്തി ജവാദ് സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സ്വകാര്യ ബസ് ജവാദിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉമ്മ: മുനീറ. സഹോദരൻ: മനാഫ്.
Post a Comment
0 Comments