കേരളത്തിലെ ആരോഗ്യ മേഖലയെ എൽഡിഎഫ് സർക്കാർ വെൻ്റിലേറ്ററിലാക്കി: രമ്യ

ബാലുശ്ശേരി : കേരളത്തിലെ ആരോഗ്യ മേഖലയെ തകർത്ത് വെൻ്റിലേറ്ററിലാക്കിയതിൻ്റെ പൂർണമായ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കുമാണെന്ന് മുൻ എംപി രമ്യ ഹരിദാസ് പറഞ്ഞു. ആരോഗ്യ മേഖലയെ തകർക്കുന്ന സംസ്‌ഥാന സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ്യ ഹരിദാസ്. സർക്കാരിന്റെ പിടിപ്പുകേട് കാരണം കേരളത്തിലെ പാവപ്പെട്ട എല്ലാ രോഗികളും നിരാശ്രയരായി മാറിയിരിക്കുന്നു. പാവങ്ങളുടെ ചികിത്സാ പദ്ധതികൾ മുടക്കിയ എൽഡിഎഫിനെതിരെ ജനങ്ങൾ ഒരുമിച്ച് പ്രതികരിക്കരിക്കേണ്ട കാലഘട്ടമാണിത്. യുഡിഎഫ് ഭരണകാലത്ത് ആരോഗ്യ മേഖലയിൽ നടപ്പിലാക്കിയ ജന ക്ഷേമ- കരുതൽ പദ്ധതികൾ എല്ലാം 9 വർഷം കൊണ്ട് എൽഡിഎഫ് സർക്കാർ പൂർണമായി ഇല്ലാതാക്കിയെന്നും സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കാൻ കഴിയാത്ത  പാവപ്പെട്ടവർക്ക് ചികിത്സ അന്യമായെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി. നിയോജകമണ്ഡലം പ്രസിഡൻ്റ് അഭിജിത്ത് ഉണ്ണികുളം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആർ.ഷഹിൻ, വൈശാഖ് കണ്ണോറ, കെ.എം.ഉമ്മർ, വി.ബി. വിജീഷ്, പി.എം.രോഹിത്ത്,
കെ.എം.രബിൻലാൽ, ബഗീഷ് ലാൽ, നാസ് മാമ്പൊയിൽ,
അക്സർ യാസിൽ, ഷീജ കായണ്ണ, അഭിന കുന്നോത്ത്, വി.പി.സുവിൻ, മുജീബ് കോക്കല്ലൂർ, നിധീഷ് ബാലുശ്ശേരി, സഫ്‌ദർ ഹാഷ്‌മി ആദിൽ കോക്കല്ലൂർ, അർജുൻ പൂനത്ത് എന്നിവർ പ്രസംഗിച്ചു.

യൂത്ത്കോൺഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ധർണ രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.

Post a Comment

0 Comments