‘ഉറങ്ങുന്ന രാജകുമാരൻ’ അന്തരിച്ചു

> വാഹന അപകടത്തെ തുടർന്ന് 20 വർഷം കോമയിൽ  

റിയാദ്: സൗദിയിലെ അൽ വലീദ് ത്വലാൽ രാജകുമാരൻ (36)  അന്തരിച്ചു. വർഷങ്ങളായി കോമയിൽ തുടരുന്നതിനാൽ 
ഉറങ്ങുന്ന രാജകുമാരൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നു വലീദ് ത്വലാൽ. 2005ലെ വാഹനാപകടത്തിന് ശേഷം  അബോധാവസ്ഥയിലായിരുന്നു. 2019ൽ കൈവിരലുകൾ ചലിച്ചതായി പറയുന്നുണ്ട്. പിന്നീട് ആരോഗ്യസ്ഥിതിയിൽ ഒരു പുരോഗതിയും ഉണ്ടായില്ല. വെന്റിലേറ്ററും ജീവന്‍ രക്ഷാ സംവിധാനങ്ങളും ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ പ്രാണന്‍ നിലനിര്‍ത്തിയിരുന്നത്. 

Post a Comment

0 Comments