എസ്എസ്എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവം ഇന്ന് സമാപിക്കും

നരിക്കുനി : വളര്‍ന്നു വരുന്ന യുവ തലമുറയിലാണ് നാളെയുടെ പ്രതീക്ഷയെന്നും അവരാണ് രാജ്യത്തിന്റെ ഭാവിയെന്നും തെലുങ്ക് സാഹിത്യകാരന്‍ ഡോ. കവി യാക്കൂബ് പറഞ്ഞു. എസ്എസ്എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമാണ് ഏറ്റവും വലിയ ആയുധം. അതോടൊപ്പം സര്‍ഗാത്മകത കൂടി ചേരുമ്പോഴാണ് വിദ്യാര്‍ഥികള്‍ മികവുറ്റവരാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതു തലമുറയെ വാര്‍ത്തെടുക്കാന്‍ എസ്എസ്എഫ് നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ടി.കെ.അബ്ദുറഹ്‌മാന്‍ ബാഖവി അധ്യക്ഷത വഹിച്ചു.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.അബ്ദുല്‍ മജീദ് അരിയല്ലൂര്‍ പ്രഭാഷണം നടത്തി. എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സി.എം.സ്വാബിര്‍ സഖാഫി, അബ്ദുല്‍ ഹമീദ് മഠത്തില്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സുനില്‍ കുമാര്‍, ജി.അബൂബക്കര്‍, കെ.അബ്ദുന്നാസര്‍ ചെറുവാടി, ടി.കെ.ആലിക്കുട്ടി ഫൈസി, അബ്ദുറഹ്‌മാന്‍ ഹാജി പാലത്ത്, അല്‍ഫാസ് നാഗത്തുംപാടം, ആഷിഖ് സഖാഫി എന്നിവർ പ്രസംഗിച്ചു. സാഹിത്യോത്സവം ഇന്ന് വൈകിട്ട് സമാപിക്കും. 

Post a Comment

0 Comments