കോഴിക്കോട് മെഡിക്കൽ കോളജ് അടിയന്തര ചികിത്സ തേടുന്നു
കോഴിക്കോട് : മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും ഇല്ലാതെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി അത്യാസന്ന നിലയിൽ. ശസ്ത്രക്രിയകൾക്കു വേണ്ട സർജിക്കൽ ബ്ളേഡ്, നെബുലൈസേഷൻ മാസ്ക‌്, നൂൽ എന്നിവയ്ക്കെല്ലാം ഇവിടെ കടുത്ത ക്ഷാമം നേരിടുന്നു. നീഡിൽ ഹോൾഡർ ഇല്ലാതായിട്ടും കത്രികകളുടെ മൂർച്ച കുറഞ്ഞിട്ടും നാളുകൾ കഴിഞ്ഞു. അതിനാൽ ശസ്ത്രക്രിയയ്ക്കു വേണ്ട സാധനങ്ങൾ എല്ലാം രോഗികൾ വാങ്ങി നൽകേണ്ട ദുരവസ്ഥയാണിപ്പോൾ. ഉപകരണങ്ങളുടെ കുറവ് കാരണം ശസ്ത്രക്രിയകൾ നടത്തുന്നത് കുറച്ചിരിക്കുകയാണ്. ബ്ളീച്ചിങ് പൗഡർ ലഭിക്കാതെ ശുചീകരണ തൊഴിലാളികളും പ്രയാസത്തിലാണ്. വിവിധ കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശികയും തുടരുകയാണ്. രോഗികളുടെ ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രക്ഷോഭത്തിലാണ്.
Post a Comment
0 Comments