തൽക്കാലം തൂക്കുകയർ വീഴില്ല; നിമിഷ പ്രിയക്ക് ആശ്വാസം, പ്രതീക്ഷ വർധിച്ചു



സന: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ തൽക്കാലത്തേക്ക് മരവിപ്പിച്ചു. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്‌ദുൽ മഹ്‌ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും മധ്യസ്‌ഥർ നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. കാന്തപുരം എ.പി.അബുബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോഗിത ചർച്ചകൾ ആരംഭിച്ചത്.
യെമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതാണു വഴിത്തിരിവായത്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകൾ അതിവേഗം ആരംഭിക്കാൻ ഇത്തരം ഇടപെടലുകൾക്ക് സാധിച്ചു.
ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും ചർച്ചകളിൽ പങ്കാളികളായിരുന്നു. യെമനിലെ പണ്ഡിതരും നിയമജ്ഞരും ഉൾപ്പെട്ട ഉന്നതതല സംഘം തലാലിൻ്റെ ജന്മനാടായ ഉത്തര യമനിലെ ദമാറിലാണ് ചർച്ചകൾക്ക് നതൃത്വം നൽകിയത്.
കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബവുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ കാന്തപുരം തുടപെട്ടതോടെ കുടുംബവുമായി സംസാരിക്കാൻ മധ്യസ്‌ഥർക്കായി. ഇതാണു നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കങ്ങളിൽ നിർണായകമാകുന്നത്. നയതന്ത്ര തലത്തിലും ശക്‌തമായ ഇടപെടലുകൾ നടന്നുവരുന്നു. അനുകൂല വാർത്തകൾക്കായി  കേരളവും കാത്തിരിക്കുകയാണ്.

Post a Comment

0 Comments