വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
കൊയിലാണ്ടി : സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വൈദ്യുതി ലൈനിലേക്ക് മുറിഞ്ഞ് വീണ് മരത്തിൽ നിന്ന് ഷോക്കേറ്റാണു വീട്ടമ്മയായ കുറുവങ്ങാട് ഹിബ മൻസിൽ ഫാത്തിമ (65) മരിച്ചത്. കുറുവങ്ങാട് ജുമ മസ്‌ജിദിന് സമീപമാണ് അപകടം ഉണ്ടായത്. മരം വീണ ശ്ബദംകേട്ട് പുറത്തു പോയതായിരുന്നു ഫാത്തിമ. മരം മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. ഉടൻതന്നെ കൊയിലാണ്ടിയിൽ നിന്നു ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ഫാത്തിമയെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: ബാവോട്ടി. മക്കൾ: ഫൗമില, ഫാസില, ഫമറു, ഫൗസിദ. മരുമക്കൾ: നവാസ്, അൻസാർ, അഫ്സൽ, ഹാഷിം.
Post a Comment
0 Comments