ഗോവിന്ദച്ചാമിയുടെ ഇടതു കൈ മുറിച്ചു മാറ്റിയതോ?
കണ്ണൂർ : വേഷം ഏതൊക്കെ രീതിയിൽ മാറിയാലും മാറ്റാനാകാത്ത ഒരു അടയാളമാണ് കൈപ്പത്തി അറ്റുപോയ ഇടതു കൈ, ഗോവിന്ദച്ചാമിയെ തിരിച്ചറിയാനുള്ള പ്രധാന അടയാളവും.
ഗോവിന്ദച്ചാമിയുടെ കാര്യത്തിൽ കൃത്യതയുള്ള ഏക തിരിച്ചറിയൽ അടയാളമായി മാറിയ ഇടതു കൈക്ക് എന്താണു പറ്റിയത്?
ഒരുപാട് കഥകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇവയിൽ പ്രധാനം രണ്ട് തരംവിശദീകരണങ്ങൾക്കാണ് ഉള്ളത്.
അതിൽ ഒരു വിശദീകരണം തമിഴ് നാട്ടിലെ നാട്ടുകൂട്ടം ചേർന്ന് ഇടതു കൈപ്പത്തി വെട്ടിമാറ്റിയെന്ന കഥയാണ്.
ഒരു സ്ത്രീയെ ക്രൂരമായി അപമാനിച്ച ശേഷം മാല കവർന്ന് രക്ഷപ്പെട്ട ഗോവിന്ദച്ചാമിയെ പിടികൂടിയപ്പോൾ ഗ്രാമ തലവൻമാർ നാട്ടുകൂട്ടം ചേർന്ന് കൈപ്പത്തി വെട്ടി മാറ്റാൻ നിർദേശം നൽകിയതായി പറയുന്നു. അക്കാലത്ത് ആ ഗ്രമങ്ങളിലുള്ളവർ ഗോവിന്ദച്ചാമി കാരണം അത്രയേറെ പൊറുതി മുട്ടിയിരുന്നു.
മറ്റൊന്ന് ഇടവഴിയിൽ വച്ച് ഒരു സ്ത്രീയുടെ മാല പൊട്ടിച്ച് കൂട്ടാളിക്കൊപ്പം ബൈക്കിൽ രക്ഷപ്പെടുമ്പോൾ നിയന്ത്രണം നഷ്ടമായി ലോറിക്കടിയിൽ പെടുമെന്ന് ഉറപ്പായപ്പോൾ ജീവൻ രക്ഷിക്കാൻ ഇടതു കൈ ബൈക്കിന്റെ പുറകിലെ ടയറിനുള്ളിൽ ഇടിച്ചു കയറ്റി നിർത്തിയെന്നാണു മറ്റൊരു കഥ. ജീവൻ തിരികെ കിട്ടിയെങ്കിലും ഇടതു കൈപ്പത്തി അറ്റു പോയി എന്നാണു പറയുന്നത്.
എന്തായാലും ഗോവിന്ദച്ചാമിയുടെ ക്രൂരതകൾ വെളിവാക്കുന്നാണ് ആ നഷ്ടമായ ഇടതു കൈപ്പത്തി.
തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിൽ വിരുതാചലം ഐവതക്കുടി സ്വദേശിയാണ് ഗോവിന്ദച്ചാമി. ഈ കൊടുക്രിമിനൽ ഒട്ടേറെ പേരുകളിൽ അറിയപ്പെടുന്നു. സഹോദരൻ സുബ്രഹ്‌മണിയാണ് ഗോവിന്ദച്ചാമിയുടെ ബന്ധുവായി ഇപ്പോഴുള്ളത്. ഇയാളും നിരവധി കേസുകളിൽ പ്രതിയാണ്.

Post a Comment
0 Comments