യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ
കോഴിക്കോട് : യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചു. ഗോതീശ്വരം സ്വദേശിനി ഷിംനയാണ് (31) മരിച്ചത്. കിടപ്പു മുറിയിൽ തൂങ്ങിയ നിലയിൽ കണ്ട യുവതിയെ ഉടൻ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം തുടങ്ങി. യുവതിയുടെ ബന്ധുക്കൾ നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ട്. യുവതിയുടെ ശരീരത്തിൽ പരുക്കേറ്റ പാടുകൾ ഉള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു.
Post a Comment
0 Comments