കക്കയം ഡാം നിറയുന്നു; അധികജലം ഒഴുക്കിവിടും
കോഴിക്കോട് : കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന് 757.50 മീറ്റർ എത്തിയതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനാല്‍ ഡാമിലെ അധികജലം പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു. ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുകയാണ്. ജലനിരപ്പ് പരമാവധിയിൽ എത്തിയാൽ രണ്ട് ഷട്ടറുകൾ തുറക്കും. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. കനത്ത മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു.
Post a Comment
0 Comments