എസ്എസ്എഫ് സൗത്ത് ജില്ലാ സാഹിത്യോത്സവ്: പതാക ഉയർന്നു
എസ്എസ്എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിനു തുടക്കം കുറിച്ച് ടി.കെ.അബ്ദുറഹ്മാൻ ബാഖവി പതാക ഉയർത്തുന്നു.
നരിക്കുനി : എസ്എസ്എഫിൻ്റെ
മുപ്പത്തി രണ്ടാമത് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിനു പതാക ഉയർന്നു. ജില്ലയിലെ 10 ഡിവിഷൻ സാഹിത്യോത്സവ്, സെക്ടർ, യൂണിറ്റ്, ബ്ലോക്ക്, ഫാമിലി സാഹിത്യോത്സവ് എന്നിവയ്ക്കു
ശേഷമാണ് ജില്ലാ സാഹിത്യോത്സവിനു തുടക്കമാകുന്നത്. സ്വാഗതസംഘം ചെയർമാൻ ടി.കെ.അബ്ദുറഹ്മാൻ ബാഖവി പതാക ഉയർത്തി. ഇതിനു മുന്നോടിയായി ജില്ലയിലെ മഹാന്മാരെയും പ്രാസ്ഥാനിക രംഗത്തുനിന്ന് വിടപറഞ്ഞവരെയും സിയാറത്ത് ചെയ്തു. മടവൂരിൽ നിന്നു ആരംഭിച്ച പതാക വരവിനു കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്എസ്എഫ്, എസ്എംഎ, എസ്ജെഎം എന്നിവയുടെ നേതാക്കൾ നേതൃത്വം നൽകി. എസ്എസ്എഫ് ജില്ലാ പ്രസിഡണ്ട് ശാദിൽ നൂറാനി അധ്യക്ഷത വഹിച്ചു. സലീം അണ്ടോണ, അബ്ദുറഹ്മാൻ പരപ്പാറ, അഹ്മദ് കബീർ എളേറ്റിൽ, ബഷീർ പുല്ലാളൂർ, സി.വി.ശുഹൈബ് എന്നിവർ പങ്കെടുത്തു. തുടർന്ന് തീം ടോക്ക്, നസീമുൽ മഹബ്ബ ആത്മീയ സംഗമവും അനുസ്മരണ പ്രഭാഷണവും നടന്നു. ആലിക്കുട്ടി ഫൈസി മടവൂർ അനുസ്മരണ പ്രഭാഷണം നടത്തി. ആത്മീയ മജിലിസിന് അബ്ദുല്ലത്തീഫ് സഖാഫി മമ്പുറം എന്നിവർ നേതൃത്വം നൽകി.
Post a Comment
0 Comments