പ്ലസ് വൺ വിദ്യാർഥി റാഗിങ്ങിനു ഇരയായി
കണിയാമ്പറ്റ : മീശയും താടിയും വടിച്ചില്ലെന്ന് പറഞ്ഞ് വയനാട് പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായ റാഗിങ്ങിന് ഇരയാക്കിയതായി പരാതി.
സീനിയർ വിദ്യാർഥികളുടെ മർദനമേറ്റ കണിയാമ്പറ്റ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഷയാസ് ആശുപത്രിയിൽ ചികിൽസയിലാണ്.
പ്ലസ് വൺ സയൻസ് ബാച്ചിൽ നാല് ദിവസം മുൻപാണ് ഷയാസ് പ്രവേശനം നേടിയത്. അന്ന് മുതൽ റാഗിങ്ങും തുടങ്ങിയതായി രക്ഷിതാക്കൾ പറയുന്നു. താടിയും മീശയും വടിച്ച് വരാൻ സീനിയർ വിദ്യാർഥികൾ അവശ്യപ്പെട്ടു. പിറ്റേന്ന് താടി മാത്രം വടിച്ച് ചെന്നത് ചോദ്യം ചെയ്താണ് നാലംഗ സംഘം ക്രൂരമായി മർദിച്ചത്. വയറിലും നടുവിലും ചവിട്ടേറ്റു. വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ് ഷയാസ്.
Post a Comment
0 Comments