വിദ്യാർഥി സ്‌കൂളിൽ ഷോക്കേറ്റു മരിച്ചു


കൊല്ലം: സ്‌കൂളിൽ എത്തിയ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ട വിദ്യാർഥി മിഥുനാണ് (13) മരിച്ചത്. സ്‌കൂളിലെ സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഷീറ്റിനു മുകളിലേക്കു വീഴുകയായിരുന്നു. വീഴ്‌ചക്കിടെ താഴ്ന്നുകിടക്കുന്ന വൈദ്യുതി തട്ടിയാണ് ദുരന്തം. വൈദ്യുതി ബന്ധം വിഛേദിച്ച് വിദ്യാർഥിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: മനോജ്. അമ്മ: സുജി. സഹോദരൻ: സുജിൻ

Post a Comment

0 Comments