ദാക്ഷായണി വേലായുധൻ അനുസ്മരണം

കോഴിക്കോട് : ജാതി മേധാവിത്വം പ്രബലമായ  ഘട്ടത്തിൽ ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയിൽ അംഗമായ ഏക ദലിതയും ഇന്ത്യയിലെ ആദ്യ ദലിത് ബിരുദ ധാരിണിയും സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയുടെ അനുയായിയും ആയിരുന്ന ദാക്ഷണി വേലായുധനെ ഭാരതീയ ദലിത്‌  കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ കമ്മറ്റി അനുസ്മരിച്ചു. 
ദാക്ഷായണി വേലായുധൻ 
നവോത്ഥാന കേരള ചരിത്രത്തിലെ വിപ്ലവ നക്ഷത്രം  ആയിരുന്നെന്ന് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു. 
അനുസ്മരണ യോഗത്തിൽ ഭാരതീയ ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇ.കെ.ശീതൾ രാജ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ്‌ കെ.രാജൻ, സംസ്ഥാന ഭാരവാഹികളായ പി.പി.സാമിക്കുട്ടി, ബാബു കോതൂർ, സുരേഷ് കണ്ണാടിക്കൽ, കെ.മാധവൻ,  ജില്ലാ ഭാരവാഹികളായ പി.ഗിരീശൻ കുന്നമംഗലം, ഷിബു പെരുന്തുരുത്തി, എം.കെ.കേളുക്കുട്ടി, കോട്ടപ്പള്ളി ശ്രീധരൻ, സത്യൻ കുതിരാടൻ, കണ്ണൻ ചെറുവാടി, എം.കെ.ബൈജു, യൂത്ത് കോൺഗ്രസ് ജില്ലാ ജന. സെക്രട്ടറി ഋഷികേശ് അമ്പലപ്പടി, ഷിജി കൃഷ്ണൻകുട്ടി, വിജയൻ പന്തിർപാടം എന്നിവർ പ്രസംഗിച്ചു. 
ഭാരതീയ ദലിത്‌ കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ ദാക്ഷായണി വേലായുധൻ അനുസ്മരണം 
ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു. 

Post a Comment

0 Comments