പത്ത് വയസ്സുകാരന് സൈന്യത്തിന്റെ ആദരം

ന്യൂഡൽഹി : സൈനികർക്ക് സഹായം നൽകിയ കൊച്ചു മിടുക്കന് ആദരവ് ഒരുക്കി ഇന്ത്യൻ സൈന്യം. ഓപ്പറേഷൻ സിന്ദൂർ നടക്കുമ്പോൾ പഞ്ചാബിലെ ഗ്രാമത്തിൽ സൈനികർക്ക് ഭക്ഷണം വിതരണം ചെയ്ത പത്തു വയസുകാരൻ ശിവാൻ സിങ്ങിന്റെ പഠന ചെലവ് കരസേന ഏറ്റെടുത്തു.  കൊച്ചുമിടുക്കൻ്റെ  ധീരതയെയും ആവേശത്തെയും പരിഗണിച്ചാണ് ഇന്ത്യൻ ആർമിയുടെ ഗോൾഡൺ ആരോ ഡിവിഷൻ കുട്ടിയുടെ പഠന ചിലവ് ഏറ്റെടുത്തത്.

പാകിസ്ഥാൻ സൈന്യവുമായി

ഇന്ത്യൻ സേന പോരാട്ടം തുടരുമ്പോൾ സൈനികർക്ക് സഹായമായി വെള്ളം, ഐസ്, ചായ, പാൽ, ലസി തുടങ്ങിയ സാധനങ്ങൾ ശിവാൻ എത്തിച്ചു നൽകുകയായിരുന്നു. ഫിറോസ്പൂർ കന്റോൺമെന്റിൽ നടന്ന ചടങ്ങിൽ ലഫ്. ജനറൽ മനോജ് കുമാർ കത്യാർ ശിവാനെ അഭിനന്ദിച്ചു. ആരുടെയും ശ്രദ്ധയും പരിഗണനയും നേടാൻ
വേണ്ടിയല്ലാതെ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ധീരൻമാരെ ഓർമിപ്പിക്കുന്നതാണ് ശിവാന്റെ കഥയെന്നു അദ്ദേഹം പറഞ്ഞു. 


Post a Comment

0 Comments