കർമ ശ്രേഷ്ഠ പുരസ്‌കാരം കെ.പി.മനോജ് കുമാറിന്
കോഴിക്കോട് : കൊട്ടാരക്കര കലാ സാംസ്‌കാരിക സംഘം ഏർപ്പെടുത്തിയ കർമ ശ്രേഷ്ഠ പുരസ്‌കാരം ബാലുശ്ശേരി സർവോദയം ട്രസ്‌റ്റ് ചെയർമാൻ കെ.പി.മനോജ് കുമാറിന് സമ്മാനിച്ചു. കൊട്ടാരക്കര ഗാന്ധി ലെനിൻ സെൻ്ററിൽ നടന്ന ചടങ്ങിൽ ഡപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ അവാർഡ് സമ്മാനിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ പ്രശസ്‌തി പത്രം നൽകി. ഗാന്ധി ദർശനങ്ങൾ പ്രചരിപ്പിക്കുന്നതിലുള്ള സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് കെ.പി.മനോജ് കുമാറിനു പുരസ്‌കാരം സമർപ്പിച്ചത്. ആർ.രാജൻ ബോധി അധ്യക്ഷത വഹിച്ചു. സീനു സീനത്ത്, ഡോ. ജോൺ ജോസഫ്, അജയ്‌കുമാർ ശാസ്‌താംകോട്ട, വസന്ത് കുമാർ വൈജയന്തിപുരം, സുഭാഷ് ആറ്റുവശ്ശേരി എന്നിവർ പ്രസംഗിച്ചു.
Post a Comment
0 Comments