കഞ്ചാവ് വേട്ട
കോഴിക്കോട് : നഗരത്തിൽ വീണ്ടും ലഹരി വേട്ട. കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാർ പിടിയിലായി. ബംഗാൾ മുർഷിദാബാദ് സ്വദേശികളായ അസ്റഫുൽ മണ്ഡൽ (47), മെഹമൂദ് മണ്ഡൽ (37) എന്നിവരെയാണ് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ.എ.ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും നടക്കാവ് പൊലീസും ചേർന്ന് പിടികൂടിയത്. നടക്കാവ് എസ്ഐ എൻ.ലീല,
ഡാൻസാഫ് എസ്ഐ കെ.അബ്ദുറഹ്മാൻ, എഎസ്ഐ അനീഷ് മുസ്സേൻവീട്, സീനിയർ സിപിഒ മാരായ കെ.അഖിലേഷ്, എം.കെ.ലതീഷ്, പി.കെ.സരുൺ കുമാർ, എൻ.കെ.ശ്രീശാന്ത്, എം.ഷിനോജ്, ടി.കെ.തൗഫീക്ക്, പി.അഭിജിത്ത്, പി.കെ.ദിനീഷ്, കെ.എം.മുഹമ്മദ് മഷ്ഹൂർ, ഇ.വി.അതുൽ, നടക്കാവ് സ്റ്റേഷനിലെ എസ്.ഐ മാരായ സാബുനാഥ്, ജാക്സൺ ജോയ്, സീനിയർ സിപിഒമാരായ രജീഷ്, ശിഹാബ്, പ്രദീപ് കുമാർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment
0 Comments