കർഷക കോൺഗ്രസ് ഫോറസ്റ്റ് ഓഫീസ് മാർച്ച് സംഘർഷഭരിതം; നേതാക്കൾ ഉൾപ്പെടെ റിമാൻഡിൽ


>>> അറസ്റ്റിൽ പ്രതിഷേധിച്ച് നിയോജകമണ്ഡലം തങ്ങളിൽ ഇന്ന് പ്രതിഷേധം

താമരശ്ശേരി : രൂക്ഷമായ വന്യമൃഗശല്യത്തിനു  ശാശ്വതപരിഹാരമാവശ്യപ്പെട്ട് കർഷകകോൺഗ്രസ് ജില്ലാ കമ്മിറ്റി താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണയും സംഘർഷഭരിതമായി. നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നിൽ കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയിലായിരുന്നു ധർണ നടത്തിയത്. ഇതിനിടെ പ്രവർത്തകർ ഫോറസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞതോടെ  ഉന്തും തള്ളുമുണ്ടായി.തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് ഉപരോധിച്ചതോടെ അരമണിക്കൂറി ലധികം സമയം സംസ്ഥാനപാത യിൽ ഗതാഗതം തടസ്സപ്പെട്ടു. താമരശ്ശേരി ഡിവൈഎസ്‌പി കെ. സുഷീറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി.


മാർച്ച് കർഷകകോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് മാജൂഷ് മാത്യൂസ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി.ഹബീബ് തമ്പി, സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം, എൻ.പി. വിജയൻ, ബോസ് ജേക്കബ്, സി.എം.സദാശിവൻ, പി.ഗിരീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ കോലം കത്തിച്ചു. സമരവുമായി ബന്ധപ്പെട്ട് പൊതു ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും ന്യായവിരുദ്ധമായി സംഘംചേർന്നതിനുമുൾപ്പെടെ യുള്ള വകുപ്പുകൾചുമത്തി 11 പേർക്ക് എതിരെയും  കണ്ടാലറിയാവുന്നനാനൂറോളം ആളുകൾക്ക് എതിരെയും താമരശ്ശേരി പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസ്, വൈസ് പ്രസിഡന്റ് പി.സി.ഹബീബ് തമ്പി, ജില്ലാ പ്ര സിഡന്റ് ബിജു കണ്ണന്തറ, എൻ. പി.വിജയൻ, സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം, ബോസ് ജേക്കബ്, എം.കെ.അസ്ലം, സി. മനോജ്, അമീർ സാബി, ജിതിൻ മാത്യു, വി.കെ.എ.കബീർ എന്നിവരെ അറസ്റ്റുചെയ്തു. ഇവരെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് കർഷകകോൺഗ്രസ് ജില്ലാകമ്മിറ്റി നടത്തിയ മാർച്ചിനുശേഷം പ്രവർത്തകർക്കൊപ്പം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോഴാണു സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യുസിനെ പോലീസ് അറസ്റ്റുചെയ്തത്. കർഷകരുടെ പ്രശ്നങ്ങ ളുയർത്തി സമരംചെയ്ത പ്രവർ ത്തകരെ കേസെടുത്ത് അറസ്റ്റുചെയ്ത നടപടിയിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ പ്രതിഷേധിച്ചു. കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായ അതിരൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക്  മാർച്ച് നടത്തിയ നേതാക്കളെയും  പ്രവർത്തകരെയും കള്ളക്കേസ് എടുത്ത് റിമാൻഡ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് കോഴിക്കോട് ജില്ലയിലെ എല്ലാ നിയോജക മണ്ഡലം തലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് ജില്ലാ വൈസ് പ്രസിഡന്റ് സി.എം .സദാശിവൻ അറിയിച്ചു.


Post a Comment

0 Comments