ബ്രൗൺഷുഗറുമായി 3 യുവാക്കൾ അറസ്റ്റിൽ


കോഴിക്കോട് : റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് നിരോധിത മയക്കുമരുന്നായ ബ്രൗൺ ഷുഗറുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി. കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെല്‍ അസിസ്റ്റന്‍റ് കമ്മീഷണർ കെ. എ. ബോസിന്‍റെ നേതൃത്വത്തിലുള്ള  ഡാൻസാഫ് സംഘവും ടൗൺ പൊലീസും ചേർന്നാണ് യുവാക്കളെ പിടികൂടിയത്.
കൊണ്ടോട്ടി  സ്വദേശി നെയ്യാൻമണ്ണാറിൽ വീട്ടിൽ  അജ്മൽ (28),
കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി വള്ളിക്കുന്ന് പറമ്പിൽ വീട്ടിൽ അർജുൻ എന്ന അമ്പാടി (28), പന്തീരാങ്കാവ് മണകടവ് സ്വദേശി ചേറാട്ടുപറമ്പത്ത് വീട്ടിൽ അഭിനവ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിറ്റി ഡാൻസാഫിലെ സബ് ഇൻസ്പെക്ടർമാരായ മനോജ് എടയെടത്ത്, അബ്ദുറഹ്മാൻ എസ്.സി.പി.ഒ മാരായ  അഖിലേഷ്, സുനോജ്, സരുൺകുമാർ, ശ്രീശാന്ത്, ഷിനോജ്, അതുൽ, അഭിജിത്ത്, ദിനീഷ് , തൗഫീഖ്, മഷൂർ, ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ ഷിനോബ്, ഷബീർ, എസ്.സി.പി.ഒ മാരായ ജിത്തു, അനൂപ്, പ്രസാദ്, ബിനിൽകുമാർ എന്നിവരാണ് ലഹരി സംഘത്തെ വലയിലാക്കിയത്.

Post a Comment

0 Comments