കനത്ത മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യത


കോഴിക്കോട് : കേരളത്തിലെ  വിവിധ ജില്ലകളിൽ അർദ്ധരാത്രി കനത്ത മഴക്കും ഉരുൾപൊട്ടലിൽ സാധ്യതയെന്ന്  കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അർധരാത്രി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് വന്നിരിക്കുന്നത്. 11 മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം 4 ജില്ലകളിൽ രാത്രി അതിശക്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പുതിയ റഡാർ ചിത്രം അനുസരിച്ച്   തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അർധ രാത്രിയിൽ 4 ജില്ലകളിൽ അതിശക്ത മഴക്കും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.  അടുത്ത 3 മണിക്കൂർ നേരത്തേക്ക് തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 


Post a Comment

0 Comments