ഇടമലക്കുടിയിൽ 5 വയസുകാരൻ പനി ബാധിച്ച് മരിച്ചു
അടിമാലി :
ഇടമലക്കുടിയിൽ പനിബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. കൂടലാർക്കുടി മൂർത്തിയുടെയും
ഉഷയുടെയും മകൻ കാർത്തിക്കാണ് (5) മരിച്ചത്.
രോഗബാധിതനായ കുഞ്ഞിനെ
കിലോമീറ്ററുകളോളം ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയിൽ എത്തിച്ചത്. പനി ഗുരുതരമായതോടെ കാർത്തിക്കിനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് യിലേക്ക് റഫർ ചെയ്തു. അടിമാലി താലൂക്കാശുപത്രിയിലേക്ക് എത്തുന്നതിനു മുൻപ് കുട്ടി മരണത്തിന് കീഴടങ്ങി.
കുഞ്ഞിൻ്റെ മൃതദേഹം തിരികെ വീട്ടിലേക്ക് കൊണ്ടപോയതും കാട്ടിലൂടെ ആളുകൾ ചുമന്നാണ്.
പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാനും മരിച്ച ശേഷം തിരിച്ചു
കൊണ്ടുപോകാനും ബന്ധുക്കൾ വലിയ ദുരിതങ്ങളാണ് അനുഭവിച്ചത്.
Post a Comment
0 Comments