ടെസ്റ്റ് ഡ്രൈവിനിടെ ബുള്ളറ്റുമായി മുങ്ങിയ യുവാവ് പിടിയിൽ
പട്ടാമ്പി : വിൽപനയ്ക്കിടെ
ടെസ്റ്റ് ഡ്രൈവ് നടത്താനെന്നു പറഞ്ഞ് വാങ്ങിയ
ബുള്ളറ്റുമായി യുവാവ് മുങ്ങി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫറോക്ക് സ്വദേശി മുനീറിനെ കോഴിക്കോട് നിന്നു പിടികൂടി.
പട്ടാമ്പി ഇൻസ്പെക്ടർ അൻഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഓഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം. വിൽപ്പനയ്ക്കിടെ ബുള്ളറ്റ് ഓടിച്ചു നോക്കിയ മുനീർ കച്ചവടക്കാരുടെ ശ്രദ്ധ മാറിയതോടെ ബുള്ളറ്റുമായി കടന്നു കളയുകയായിരുന്നു.

Post a Comment
0 Comments